NEET Controversy | നീറ്റ് ചോദ്യ പേപര്‍ ചോര്‍ച: തേജസ്വി യാദവിനെ സംശയമുനയിലിട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ; കാരണമുണ്ട്!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തേജസ്വി യാദവിന്റെ പഴ്സനല്‍ സെക്രടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണ് സിക്കന്ദര്‍ യാദവേന്ദു
തേജസ്വി യാദവിന്റെ നിര്‍ദേശപ്രകാരം ഏതൊക്കെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്
ആര്‍ജെഡിയുടെ മുഴുവന്‍ സംവിധാനവും കുറ്റകൃത്യത്തിലും അഴിമതിയിലും അധിഷ്ഠിതമാണ്
പട്‌ന: (KVARTHA) നീറ്റ് ചോദ്യ പേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ സംശയമുനയിലിട്ട് ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ. കേസില്‍ അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു തേജസ്വി യാദവിന്റെ പഴ്സനല്‍ സെക്രടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണെന്നാണ് വിജയ് കുമാര്‍ സിന്‍ഹ ഉയര്‍ത്തുന്ന ആരോപണം.

ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) നടത്തുന്ന അന്വേഷണത്തിലാണ് ദാനാപൂര്‍ മുന്‍സിപല്‍ കമിറ്റിയിലെ ജൂനിയര്‍ എന്‍ജിനീയറായ സിക്കന്ദര്‍ യാദവേന്ദുവിനെ നീറ്റ് ചോദ്യപേപര്‍ ചോര്‍ച കേസിലെ പ്രധാന പ്രതിയെന്ന് കണ്ടെത്തിയിരിക്കുന്നത്.
സമസ്തിപൂര്‍ നിവാസിയായ സിക്കന്ദര്‍ റാഞ്ചിയില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. 2012ല്‍ ആണ് ജൂനിയര്‍ എന്‍ജിനീയറായത്. മൂന്നുകോടി രൂപയുടെ എല്‍ഇഡി അഴിമതിക്കേസില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
വിജയ് കുമാര്‍ സിന്‍ഹയുടെ ആരോപണം:
തേജസ്വി യാദവിന്റെ പഴ്സനല്‍ സെക്രടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണ് സിക്കന്ദര്‍ യാദവേന്ദു. തേജസ്വി യാദവിന്റെ നിര്‍ദേശപ്രകാരം ഏതൊക്കെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ എന്റെ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ആര്‍ജെഡിയുടെ മുഴുവന്‍ സംവിധാനവും കുറ്റകൃത്യത്തിലും അഴിമതിയിലും അധിഷ്ഠിതമാണ്- എന്നും വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
മേയ് അഞ്ചിന് നടന്ന പരീക്ഷയുടെ ചോദ്യ പേപര്‍ ഒരു ദിവസം മുന്‍പ് മേയ് നാലിന് ചോര്‍ന്നുവെന്നാണ് ഇഒയുവിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു തന്റെ ഭാര്യാ സഹോദരിയുടെ മകനെയും മറ്റു പല ഉദ്യോഗാര്‍ഥികളെയും ചോദ്യപേപര്‍ മുന്‍കൂട്ടി നല്‍കി ഉത്തരങ്ങള്‍ മനഃപാഠമാക്കാന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ ഇഒയു കണ്ടെത്തി.
മേയ് അഞ്ചിന് സിക്കന്ദറിന്റെ സഹോദരിയെ എന്‍ എച് എ ഐ ഗസ്റ്റ് ഹൗസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ഗസ്റ്റ് ഹൗസില്‍ നിന്ന് ഒഎംആര്‍ ഷീറ്റും കണ്ടെത്തി. ഗസ്റ്റ് ഹൗസിലെ രെജിസ്റ്ററില്‍ റീനയുടെ മകന്‍ അനുരാഗിന്റെ പേരും, അതിനോട് ചേര്‍ന്ന് മന്ത്രിജി എന്നും എഴുതിയിരുന്നു.