SWISS-TOWER 24/07/2023

Nitish Kumar | ഇൻഡ്യ സഖ്യം വിട്ട് ജെഡിയു; ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചു; വൈകീട്ട് ബിജെപി പിന്തുണയോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്; ജെപി നദ്ദയും മറ്റ് ചില നേതാക്കളും പട്നയിലേക്ക്

 


ADVERTISEMENT

പട്ന: (KVARTHA) ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിലാണ് ജനതാദൾ (യുണൈറ്റഡ്) നേതാവിന്റെ രാജി. ഞായറാഴ്ച രാവിലെ 11 മണിയോടെ രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് കൈമാറി.

Nitish Kumar | ഇൻഡ്യ സഖ്യം വിട്ട് ജെഡിയു; ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചു; വൈകീട്ട് ബിജെപി പിന്തുണയോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്; ജെപി നദ്ദയും മറ്റ് ചില നേതാക്കളും പട്നയിലേക്ക്

'ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. ഞങ്ങൾ സൃഷ്ടിച്ച പുതിയ മഹാസഖ്യം നല്ല നിലയിലല്ല. സ്ഥിതിഗതികൾ അത്ര നല്ലതല്ല', ഗവർണറെ കണ്ടതിന് ശേഷം നിതീഷ് കുമാർ പറഞ്ഞു. ബിജെപി പിന്തുണയോടെ ഞായറാഴ്ച വൈകീട്ട് നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞാ ചെയ്യുമെന്നാണ് റിപ്പോർട്ട്. ബിജെപിയിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഈ പദവികൾ വഹിച്ചേക്കും.

രാവിലെ തൻ്റെ ഔദ്യോഗിക വസതിയിൽ പാർട്ടിയിലെ എംഎൽഎമാരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിയോടെ, 28 പാർട്ടികളുള്ള പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ നിന്ന് ജെഡിയു പുറത്താകും. ബിഹാറിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള തന്ത്രങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നതിനായി ബിജെപി എംഎൽഎമാരും എംപിമാരും രാവിലെ 10 മണിക്ക് പട്‌നയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്നിരുന്നു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും മറ്റ് ചില നേതാക്കളും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പട്‌നയിലെത്തും.

Keywords: News, National, Patna, Bihar, Nitish Kumar, JDU, BJP, J. P. Nadda, Bihar Politics, Lalu Yadav, MLA, Rajendra Arlekar, Bihar Crisis: Nitish Kumar Resigns.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia