ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വെള്ളിയാഴ്ച വിശ്വാസവോട്ട് തേടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാറ്റ്‌ന: (www.kvartha.com 28/07/2017) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വെള്ളിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വെള്ളിയാഴ്ച ചേരുമെന്ന് കാബിനറ്റ് കോഓര്‍ഡിനേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മല്‍ഹോത്ര അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും പങ്കെടുത്ത ഹ്രസ്വമായ കാബിനറ്റ് യോഗത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

മുന്‍ മന്ത്രിസഭ ഈ മാസം 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഷകാല സമ്മേളനം റദ്ദാക്കാനും തീരുമാനിച്ചു. ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നു രണ്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 243 അംഗ നിയമസഭയില്‍, ബിജെപിയുടെ പിന്തുണയടക്കം നിതീഷിനൊപ്പം 124 അംഗങ്ങളുണ്ട്. 122 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. എല്‍ജെപി ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികളുടെ പിന്തുണയും നിതീഷിന് കിട്ടും.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വെള്ളിയാഴ്ച വിശ്വാസവോട്ട് തേടും

അതേസമയം ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. ജെഡിയുവിനൊപ്പം നില്‍ക്കുന്ന നിരവധി അംഗങ്ങള്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശപ്പെട്ടു. നിതീഷിന്റെ നീക്കത്തോട് യോജിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്. അതേസമയം, മുതിര്‍ന്ന നേതാവ് ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം നേതാക്കള്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. നിതീഷിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്നു സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bihar, Cabinet, BJP, Governor, New Delhi, Patna, News, National, Bihar CM Nitish Kumar to seek trust vote on Friday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia