Bihar cabinet | ബീഹാറിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; കൂടുതൽ പേർ ആർജെഡിയിൽ നിന്ന്; മുസ്ലിം പ്രാതിനിധ്യം അഞ്ചായി; ലാലുവിന്റെ മൂത്തമകനും ഇടം നേടി
Aug 16, 2022, 16:08 IST
ADVERTISEMENT
പാട്ന: (www.kvartha.com) ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർകാരിന്റെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർജെഡിയിൽ നിന്ന് 16, ജെഡിയുവിൽ നിന്ന് 11, കോൺഗ്രസിൽ നിന്ന് രണ്ട്, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർചയിൽ നിന്ന് ഒരാൾ, ഒരു സ്വതന്ത്രൻ എന്നിങ്ങനെ 31 മന്ത്രിമാരാണ് അധികാരമേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
എല്ലാ ജാതിക്കാർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. പുതിയ മന്ത്രിസഭയിലെ മുസ്ലിം, ദളിത് മന്ത്രിമാരുടെ എണ്ണം അഞ്ച് വീതമാണ്. മൂന്ന് വനിതകളുമുണ്ട്. പാർടി അധ്യക്ഷൻ ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഉൾപെടെ ഏഴ് യാദവരാണ് ആർജെഡി നിന്ന് മന്ത്രിമാരായത്. നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം കഴിഞ്ഞയാഴ്ച നിലം പതിച്ച മുൻ എൻഡിഎ ഗവൺമെന്റിൽ ഒന്ന് മാത്രമായിരുന്നു മുസ്ലിം പ്രാതിനിധ്യം. മുൻ ഭരണകാലത്തെ മന്ത്രിമാരെ ജെഡിയു നിലനിർത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാർ നിർണായകമായ ആഭ്യന്തര വകുപ്പ് കൈവശം വച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആരോഗ്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. റോഡ് നിർമാണം, നഗര വികസനം, ഭവന നിർമാണം, ഗ്രാമവികസനം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യും. ജെഡിയു നേതാവ് വിജയ് കുമാർ ചൗധരിക്ക് ധനവകുപ്പും തേജ് പ്രതാപ് യാദവിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന ചുമതലയും ലഭിച്ചു.

Keywords: Bihar cabinet expansion: 31 ministers inducted, more than half from RJD, National, Patna, Bihar, Muslim, Congress, Governor, News, Top-Headlines, Government, Chief Minister, Road, Development.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.