Found Dead | കാണാതായ 7 വയസുകാരന്റെ മൃതദേഹം സ്‌കൂളിനകത്തെ ഓടയില്‍; പ്രതിഷേധം

 


പട്‌ന: (KVARTHA) കാണാതായ പിഞ്ചുബാലന്റെ മൃതദേഹം സ്‌കൂള്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏഴു വയസ്സുള്ള ആയുഷ് കുമാര്‍ ആണ് മരിച്ചത്. ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിനകത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ വെള്ളിയാഴ്ച (17.05.2024) രാവിലെ സ്‌കൂളില്‍ കടന്നുകയറി സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തശേഷം തീയിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് പട്ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറയുന്നത്: കുട്ടി തലേദിവസം ടൈനി ടോട് അകാദമി എന്ന സ്‌കൂളില്‍ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ചെ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Found Dead | കാണാതായ 7 വയസുകാരന്റെ മൃതദേഹം സ്‌കൂളിനകത്തെ ഓടയില്‍; പ്രതിഷേധം

സ്‌കൂളിലെ ക്ലാസ് കഴിയുമ്പോള്‍ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്ന് പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാല്‍ വൈകിട്ടുവരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ല.

സ്‌കൂള്‍ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്‌കൂളിന് പുറത്തും തിരച്ചില്‍ നടത്തി. പിന്നീട് അകത്തെ ഓടയില്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Found Dead | കാണാതായ 7 വയസുകാരന്റെ മൃതദേഹം സ്‌കൂളിനകത്തെ ഓടയില്‍; പ്രതിഷേധം

സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി സ്‌കൂള്‍ വളപ്പിലേക്ക് പ്രവേശിക്കുന്നത് കണ്ടിരുന്നുവെങ്കിലും ഒരു ഘട്ടത്തിലും കാംപസ് വിട്ട് പുറത്ത് പോകുന്നത് കാണുന്നില്ല. ക്രിമിനല്‍ ഉദ്ദേശംവെച്ച് മൃതദേഹം ഓടയില്‍ തള്ളി മറവുചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയതിനാല്‍ കുട്ടിയുടെ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.

കൊലപാതകക്കേസായി രെജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Keywords: News, National, National-News, Crime, Video, Bihar news, Angry Crowd, Protest, School, Ablaze, Patna News, Bihar Police, Kid, Found Dead, Student, Mother, Body Found, Died, Premises, Video, CCTV, Bihar: Angry crowd sets school ablaze in Patna after kid's body found on premises, VIDEO.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia