Govt Fund | രാമനവമി ഘോഷയാത്രയ്ക്കിടെ അഗ്നിക്കിരയാക്കിയ മദ്രസയും ലൈബ്രറിയും പുനർനിർമിക്കാൻ ബിഹാർ സർക്കാർ 30 കോടി അനുവദിച്ചു; അക്രമിക്കപ്പെട്ടത് 100 ലേറെ വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സ്ഥാപനം
Oct 2, 2023, 12:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്ന: (KVARTHA) ബിഹാറിൽ പട്ന ജില്ലയിലെ മുരാർപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ അസീസിയ മദ്രസയുടെയും ലൈബ്രറിയുടെയും പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ 29.78 കോടി രൂപ അനുവദിച്ചു. 100 ലേറെ വർഷം പഴക്കമുള്ള ഈ മദ്രസയും അപൂർവമായ കൈയെഴുത്തുപ്രതികളടക്കം 4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറിയും മാർച്ച് 31 ന് രാമനവമി ഘോഷയാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടത്.
'രാമനവമി ശോഭാ യാത്രാ ഘോഷയാത്രയിൽ പങ്കെടുത്ത ചില അക്രമികൾ ബീഹാർ ഷെരീഫിലെ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ, 4500 പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയുണ്ടായിരുന്ന അസീസിയ മദ്രസയ്ക്ക് തീയിട്ടിരുന്നു. ഇതിന്റെ പുനർനിർമാണത്തിനായി ബിഹാർ സർക്കാർ 29.78 കോടി രൂപ അനുവദിച്ചു', ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എക്സിൽ കുറിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ മദ്രസയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും സ്ഥാപനത്തെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പുനൽകുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം അസീസിയ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്യുകയായിരുന്നുവെന്ന് മസ്ജിദിന്റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ അന്ന് പറഞ്ഞിരുന്നു. ഭർത്താവ് ശെയ്ഖ് അബ്ദുൽ അസീസിന്റെ ഓർമയ്ക്കായി ബീവി സോഗ്ര എന്ന സ്ത്രീയാണ് 1895-ൽ മദ്രസ സ്ഥാപിച്ചത്. ബീഹാറിലെ ഏറ്റവും പഴയ രണ്ട് മദ്രസകളിൽ ഒന്നാണ് ഇത് - മറ്റൊന്ന് മദ്രസ ശംസുൽ ഹുദയാണ്. 1896-ൽ സ്ഥാപിതമായതുമുതൽ മദ്രസ സ്വതന്ത്രമായി പ്രവർത്തിച്ചു വരികയാണ്. 1910-ൽ ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് പുതിയ കാമ്പസിലേക്ക് സ്ഥാപനം മാറ്റിയിരുന്നു.

हम जो कहते है
— Tejashwi Yadav (@yadavtejashwi) September 30, 2023
उसे पूरा करते है।
रामनवमी शोभा यात्रा जुलूस में सम्मिलित कुछ उपद्रवी तत्वों ने बिहार शरीफ़ के 4500 पुस्तकों की विशाल लाइब्रेरी वाले सुप्रसिद्ध 125 वर्ष पुराने ऐतिहासिक अजीजिया मदरसे को आग लगा दी थी। इसके पुनर्निर्माण के लिए बिहार सरकार ने 29.78 करोड़ रुपए की मंजूरी… https://t.co/hMmPgHq1Ts
ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം അസീസിയ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്യുകയായിരുന്നുവെന്ന് മസ്ജിദിന്റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ അന്ന് പറഞ്ഞിരുന്നു. ഭർത്താവ് ശെയ്ഖ് അബ്ദുൽ അസീസിന്റെ ഓർമയ്ക്കായി ബീവി സോഗ്ര എന്ന സ്ത്രീയാണ് 1895-ൽ മദ്രസ സ്ഥാപിച്ചത്. ബീഹാറിലെ ഏറ്റവും പഴയ രണ്ട് മദ്രസകളിൽ ഒന്നാണ് ഇത് - മറ്റൊന്ന് മദ്രസ ശംസുൽ ഹുദയാണ്. 1896-ൽ സ്ഥാപിതമായതുമുതൽ മദ്രസ സ്വതന്ത്രമായി പ്രവർത്തിച്ചു വരികയാണ്. 1910-ൽ ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് പുതിയ കാമ്പസിലേക്ക് സ്ഥാപനം മാറ്റിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.