Mamata Banerjee | 'കൊറമാണ്ഡല്‍ ഏറ്റവും മികച്ച എക്‌സ്പ്രസ് ട്രെയിനുകളിലൊന്ന്'; സംഭവിച്ചത് 21-ാം നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നും മമത ബാനര്‍ജി
Jun 3, 2023, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാലസോര്‍: (www.kvartha.com) കഴിഞ്ഞദിവസം ഒഡീയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തെ 21-ാം നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അപകടത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത പ്രഖ്യാപിച്ചു.
മമതയുടെ വാക്കുകള്‍:
കൊറമാണ്ഡല്‍ ഏറ്റവും മികച്ച എക്‌സ്പ്രസ് ട്രെയിനുകളിലൊന്നാണ്. ഞാന്‍ മൂന്നു തവണ റെയില്‍വേ മന്ത്രിയായിരുന്നു. ഞാന്‍ ഇവിടെ കണ്ടതുവച്ച് 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ഇത്തരം കേസുകള്‍ റെയില്‍വേ സുരക്ഷാ കമിഷന് കൈമാറുകയും അവര്‍ അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കുന്നതുമാണ് പൊതുവെയുള്ള രീതി.
അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അപകടം തന്നെ സംഭവിക്കുമായിരുന്നില്ല. മരിച്ചവരെ തിരിച്ചു കൊണ്ടുവരാന്‍ നമുക്കു സാധിക്കില്ല. നമുക്കു ചെയ്യാനാകുന്നത് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുകയും എത്രയും വേഗം സാധാരണ സ്ഥിതി പുനഃസ്ഥാപിക്കുകയുമാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കും. റെയില്‍വേയുമായും ഒഡീഷ സര്‍കാരുമായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ സഹകരിക്കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റു പരുക്കുകളുള്ളവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പശ്ചിമ ബംഗാള്‍ സര്‍കാര്‍ 40 ആംബുലന്‍സുകള്‍ ഇവിടേക്ക് അയച്ചിരുന്നു. ശനിയാഴ്ച 70 എണ്ണം കൂടി അയച്ചിട്ടുണ്ട്. ബംഗാളില്‍നിന്ന് അയച്ച 40 ഡോക്ടര്‍മാര്‍ ഉള്‍പെടുന്ന സംഘം ഇവിടെ രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു- എന്നും മമത ചൂണ്ടിക്കാട്ടി.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലായിരുന്നു മമതയുടെ വാക്കുകള്‍.
മമതയുടെ വാക്കുകള്‍:
കൊറമാണ്ഡല്‍ ഏറ്റവും മികച്ച എക്‌സ്പ്രസ് ട്രെയിനുകളിലൊന്നാണ്. ഞാന്‍ മൂന്നു തവണ റെയില്‍വേ മന്ത്രിയായിരുന്നു. ഞാന്‍ ഇവിടെ കണ്ടതുവച്ച് 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ഇത്തരം കേസുകള്‍ റെയില്‍വേ സുരക്ഷാ കമിഷന് കൈമാറുകയും അവര്‍ അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കുന്നതുമാണ് പൊതുവെയുള്ള രീതി.
അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അപകടം തന്നെ സംഭവിക്കുമായിരുന്നില്ല. മരിച്ചവരെ തിരിച്ചു കൊണ്ടുവരാന്‍ നമുക്കു സാധിക്കില്ല. നമുക്കു ചെയ്യാനാകുന്നത് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുകയും എത്രയും വേഗം സാധാരണ സ്ഥിതി പുനഃസ്ഥാപിക്കുകയുമാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കും. റെയില്‍വേയുമായും ഒഡീഷ സര്‍കാരുമായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ സഹകരിക്കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റു പരുക്കുകളുള്ളവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലായിരുന്നു മമതയുടെ വാക്കുകള്‍.
Keywords: Biggest incident in 21st century, says Mamata Banerjee at train accident site in Odisha's Balasore, Odisha, Media, Politics, News, CM Mamata Banerjee, Compensation, Odisha Train Crash, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.