Elvish Yadav | 'സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിന് ബിഗ് ബോസ് ജേതാവ് എല്‍വിഷ് യാദവിന് നേരെ മര്‍ദനം'
Dec 23, 2023, 21:12 IST
ശ്രീനഗര്‍: (KVARTHA) സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിന് ബിഗ് ബോസ് ജേതാവ് എല്‍വിഷ് യാദവിനെ മര്‍ദിച്ചതായി പരാതി. നിര്‍മാതാവ് രാഘവ് ശര്‍മക്കും മര്‍ദനമേറ്റെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുവരും ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയപ്പോയിരുന്നു സംഭവം.
ക്ഷേത്രത്തിലെത്തിയ യുവാവ് തങ്ങളോടൊപ്പം സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നിരസിച്ചതോടെ പ്രകോപിതനായ പ്രതി തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നും എല്‍വിഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരേയും യുവാവ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
നേരത്തെ പാമ്പിന്‍ വിഷവുമായി ലഹരി പാര്‍ടി നടത്തിയെന്ന കുറ്റത്തിന് എല്‍വിഷ് യാദവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ബി ജെ പി എംപി മനേക ഗാന്ധി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ പാമ്പിന്‍ വിഷവുമായി ലഹരി പാര്‍ടി നടത്തിയെന്ന വാദങ്ങള്‍ തള്ളി എല്‍വിഷ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉന്നയിച്ച വാദങ്ങളില്‍ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നുമാണ് എല്‍വിഷ് പറഞ്ഞിരുന്നത്.

Keywords: Bigg Boss winner Elvish Yadav attacked in Jammu's Vaisho Devi, video goes viral, Sri Nagar, News, Bigg Boss Winner, Elvish Yadav, Attacked, Jammu's Vaisho Devi Temple, Social Media, Video, National News.#ElvishYadav and #RaghavSharma confronted and Almost beaten by person in Karta Jammu, ELVISH ran away to save himself pic.twitter.com/rHPkodB548
— The Khabri (@TheKhabriTweets) December 22, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.