Police Guard | സര്‍കാരിനെ അറിയിക്കാതെ പതിവായി വിദേശയാത്ര: ബച്ചന്റെ മുന്‍ സുരക്ഷാ ജീവനക്കാരനായ പൊലീസ് കോണ്‍സ്റ്റബിളിനെ നിര്‍ബന്ധിത വിരമിക്കല്‍ പ്രകാരം സര്‍വീസില്‍ നിന്ന് ഒഴിവാക്കി

 



മുംബൈ: (www.kvartha.com) അമിതാഭ് ബച്ചന്റെ സുരക്ഷാ ജീവനക്കാരനായ പൊലീസുകാരനെ നിര്‍ബന്ധിത വിരമിക്കല്‍ പ്രകാരം സര്‍വീസില്‍ നിന്ന് ഒഴിവാക്കി. ബിഗ് ബിയുടെ മുന്‍ സുരക്ഷാ ജീവനക്കാരനായ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയെ ആണ് ചട്ടലംഘനങ്ങളുടെ പേരില്‍ പുറത്താക്കിയത്. സര്‍കാരിനെ അറിയിക്കാതെ പതിവായി വിദേശയാത്ര നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ബച്ചന് സര്‍കാര്‍ അനുവദിച്ച എക്‌സ് കാറ്റഗറി സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളാണ് ജിതേന്ദ്ര ഷിന്‍ഡെ. സിനിമാ താരങ്ങള്‍ ഉള്‍പെടെയുള്ളവരുമായി അതിവേഗം ബന്ധങ്ങളുണ്ടാക്കി ഭാര്യയുടെ പേരില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നല്‍കുന്ന ഏജന്‍സി സര്‍വീസ് നടത്തി വരികയായിരുന്നു ഇയാള്‍ എന്നാണ് വിവരം. 

Police Guard | സര്‍കാരിനെ അറിയിക്കാതെ പതിവായി വിദേശയാത്ര: ബച്ചന്റെ മുന്‍ സുരക്ഷാ ജീവനക്കാരനായ പൊലീസ് കോണ്‍സ്റ്റബിളിനെ നിര്‍ബന്ധിത വിരമിക്കല്‍ പ്രകാരം സര്‍വീസില്‍ നിന്ന് ഒഴിവാക്കി


ഇത്തരത്തില്‍ പ്രതിവര്‍ഷം ഒന്നരക്കോടി രൂപയാണ് ഏജന്‍സി വഴി ഇയാള്‍ വരുമാനം നേടിയതെന്നും വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയിരുന്നുവെന്നുമാണ്‌റിപോര്‍ട്. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഷിന്‍ഡെയെ ബച്ചന്റെ സുരക്ഷാസംഘത്തില്‍ നിന്നു മാറ്റിയിരുന്നു.

Keywords:  News,National,India,Mumbai,Entertainment,Amitabh Batchan,Police,Suspension,Top-Headlines, Big B’s police guard ‘compulsorily retired’ from Mumbai police force
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia