Nitish Kumar | ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി; ജെഡിയു എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

 


ADVERTISEMENT

പാട് ന: (www.kvartha.com) അടുത്തിടെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ പഴയ സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ടി (BJP)യുമായുള്ള ബന്ധം വിച്ഛേദിക്കുകയും രാഷ്ട്രീയ ജനതാദളും (RJD) കോണ്‍ഗ്രസുമായി ചേര്‍ന്ന് പുതിയ സര്‍കാര്‍ രൂപീകരിക്കുകയും ചെയ്തത്. ജെഡിയു വിശ്വാസം തകര്‍ത്തുവെന്ന് ബിജെപി നിരന്തരം ആരോപിക്കുന്നതിനിടെയാണ് അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന് തിരിച്ചടി നല്‍കി ജെഡിയു എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
Aster_MIMS

Nitish Kumar | ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി; ജെഡിയു എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

അരുണാചല്‍ പ്രദേശിലെ ഏക ജെഡിയു എംഎല്‍എയായ ടെകി കാസോയാണ് ബുധനാഴ്ച ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേരാനുള്ള ഇറ്റാനഗര്‍ എംഎല്‍എയുടെ അപേക്ഷ നിയമസഭാ ഡെപ്യൂടി സ്പീകര്‍ തേസാം പോങ്തെ സ്വീകരിച്ചു. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 49 എംഎല്‍എമാരായി.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു 15 സീറ്റുകളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇതില്‍ ഏഴ് സീറ്റുകളാണ് നിതീഷ് കുമാറിന്റെ പാര്‍ടി നേടിയത്. അരുണാചലില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ജെഡിയു വളര്‍ന്നിരുന്നു. എന്നിരുന്നാലും, 2020 ഡിസംബറില്‍ നിതീഷിന്റെ ആറ് എംഎല്‍എമാര്‍ കൂറി മാറി ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസിനും ബിജെപി സഖ്യകക്ഷിയായ എന്‍പിപിക്കും അരുണാചല്‍ പ്രദേശ് നിയമസഭയില്‍ നാല് എംഎല്‍എമാര്‍ വീതമുണ്ട്. അതേസമയം സര്‍കാരിന് പിന്തുണയുമായി മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമുണ്ട്.

Keywords: BIG blow to Bihar Chief Minister Nitish Kumar, THIS JDU MLA joins BJP HERE, Patna, Bihar, BJP, Politics, Chief Minister, Trending, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia