Hardik Pandya | ഏകദിന ലോകകപ്പിനിടെ പരുക്ക്; മുംബൈ ഇന്‍ഡ്യന്‍സ് കാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഐ പി എല്‍ നഷ്ടമായേക്കും
Dec 23, 2023, 15:25 IST
ന്യൂഡെല്‍ഹി: (KVARTHA) ഏകദിന ലോകകപ്പിനിടെയുണ്ടായ പരുക്കിനെ തുടര്‍ന്ന് മുംബൈ ഇന്‍ഡ്യന്‍സ് കാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഐ പി എല്‍ നഷ്ടമായേക്കുമെന്ന് റിപോര്‍ട്. പരുക്കില്‍ നിന്നും ഹാര്‍ദിക് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി പി ടി ഐ റിപോര്‍ട് ചെയ്തു.
തുടര്‍ന്ന് ലോകകപ്പിലെ മറ്റുള്ള മത്സരങ്ങളെല്ലാം ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമായിരുന്നു. ആസ്‌ട്രേലിയക്കെതിരായ ട്വന്റി 20 സീരിസിലും ദക്ഷിണാഫ്രികക്കെതിരായ മത്സരങ്ങളിലും ഹാര്‍ദിക് കളിച്ചിരുന്നില്ല. ഇതിനിടെ ഗുജറാത് ടൈറ്റന്‍സില്‍ നിന്നും പൊന്നുംവിലക്ക് ഹാര്‍ദികിനെ സ്വന്തമാക്കി മുംബൈ ഇന്‍ഡ്യന്‍സ് കാപ്റ്റന്‍ സ്ഥാനവും താരത്തിന് നല്‍കിയിരുന്നു. ഇത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. രോഹിത് ശര്‍മയെ കാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയതാണ് അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്.
അഫ്ഗാനിസ്താനെതിരെയുള്ള ട്വന്റി 20 പരമ്പരയും ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമാകും. ജനുവരി 11 മുതല്‍ 17 വരെയാണ് അഫ്ഗാനിസ്താനെതിരായ ഇന്‍ഡ്യയുടെ പരമ്പര. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്‍ഡ്യയുടെ അവസാന പരമ്പരയാണിത്. പരുക്ക് മൂലം ഇന്‍ഡ്യയുടെ സൂര്യകുമാര്‍ യാദവും അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ കളിക്കില്ലെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
Keywords: Big Blow For Team India And Mumbai Indians, Hardik Pandya Likely To Miss Afghanistan Series And IPL 2024, New Delhi, News, Mumbai Indians, IPL, Hardik Pandya, Afghanistan Series, Controversy, Rohit Sharma, Injury, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.