ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചു; പ്രമുഖ വ്യവസായിയുടെ മകനെതിരെ കേസ്
Jun 15, 2016, 10:50 IST
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com 15.06.2016) ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചതിന് പ്രമുഖ വ്യവസായിയുടെ മകനെതിരെ കേസ് . ഒഡീഷയിലെ പ്രമുഖവ്യവസായി ത്രൈലോക്യ മിശ്രയുടെ മകന് സബ്യസാചി മിശ്രയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Bhubaneswar: Woman files 'wife swapping' case against husband, Friends, Police, Complaint, Marriage, Woman, Hospital, Threatened, Parents, National.
തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഭാര്യ ലോപമുദ്ര മിശ്ര നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാത്രമല്ല തന്നെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നും ലോപമുദ്രയുടെ പരാതിയില്‍ പറയുന്നു.
വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുക പതിവാണ്. ഒരിക്കല്‍ ഭര്‍ത്താവ് തന്നെ സുഹൃത്തിനു കാഴ്ചവെക്കാനും ശ്രമിച്ചു. മാത്രമല്ല ഭര്‍ത്താവ് സബ്യസാചി മിശ്രയ്ക്ക് മറ്റ് യുവതികളുമായി ബന്ധമുണ്ടെന്നും അതിനെ എതിര്‍ത്തപ്പോള്‍ തന്നെ തല്ലിച്ചതച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിക്കൊപ്പം ആശുപത്രി രേഖകളടങ്ങുന്ന തെളിവുകളും ഇവര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

Also Read:
ചിത്താരിയിലെ ഗള്‍ഫ് വ്യാപാരിയുടെ വാഴകളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില്‍
Keywords: Bhubaneswar: Woman files 'wife swapping' case against husband, Friends, Police, Complaint, Marriage, Woman, Hospital, Threatened, Parents, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.