3rd Marriage | 'ഏകാന്തത അനുഭവിക്കുകയായിരുന്നു'; 103 കാരനായ സ്വാതന്ത്ര്യ സമര സേനാനി മൂന്നാമതും വിവാഹം കഴിച്ചു; വധു 50കാരി; ദൃശ്യങ്ങൾ വൈറലായി

 


ഭോപ്പാൽ: (KVARTHA) ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ഏകാന്തതയെ അതിജീവിച്ച് 103 വയസുകാരന്റെ മൂന്നാം വിവാഹം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വിവാഹശേഷം വയോധികൻ തൻ്റെ 49 കാരിയായ ഭാര്യയെ ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്. ആളുകളുടെ അഭിനന്ദനങ്ങൾ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

3rd Marriage | 'ഏകാന്തത അനുഭവിക്കുകയായിരുന്നു'; 103 കാരനായ സ്വാതന്ത്ര്യ സമര സേനാനി മൂന്നാമതും വിവാഹം കഴിച്ചു; വധു 50കാരി; ദൃശ്യങ്ങൾ വൈറലായി

ഭോപ്പാലിലെ ഇത്വാരയിൽ താമസിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി ഹബീബ് നാസറിൻ്റേതാണ് വീഡിയോയെന്ന് പിന്നീട് വ്യക്തമായി. പ്രദേശത്തെ ആളുകൾ അദ്ദേഹത്തെ 'മഞ്ജലേ ഭായ്' എന്നാണ് വിളിക്കുന്നത്. ഒരു വർഷം മുമ്പ് 2023ൽ ഫിറോസ് ജഹാനെ വിവാഹം കഴിച്ചതിൻ്റെതാണ് വീഡിയോയാണ് ഇപ്പോൾ വൈറലായതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.

തൻ്റെ മുൻ ഭാര്യയുടെ മരണശേഷം താൻ വളരെ ഏകാന്തത അനുഭവിക്കുകയാണെന്ന് ഈ വിവാഹത്തിൻ്റെ കാരണം വിശദീകരിച്ച് ഹബീബ് പറഞ്ഞു. ഞാൻ തനിച്ചാവുകയും തന്നെ നോക്കാൻ ആളില്ലാതെ വരികയും ചെയ്‌തതോടെയാണ് ഫിറോസ് ജഹാനെ കുറിച്ച് അറിഞ്ഞതെന്നും അവരും തനിച്ചായതിനാൽ തങ്ങൾ രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നുവെന്ന് ഹബീബ് വ്യക്തമാക്കി.

'എനിക്ക് 103 വയസാണ്, എൻ്റെ ഭാര്യയുടെ പ്രായം 50 വയസാണ്. കഴിഞ്ഞ വർഷമായിരുന്നു ഈ വിവാഹം. 50 വർഷം മുമ്പ് നാസിക്കിലാണ് എൻ്റെ ആദ്യ വിവാഹം. എൻ്റെ ഭാര്യയുടെ മരണശേഷം രണ്ടാം വിവാഹം ലക്നൗവിൽ നടന്നു. എൻ്റെ മൂന്നാം വിവാഹത്തിന് ഏകദേശം ഒന്നര വർഷം മുമ്പ് അവളും ഈ ലോകം വിട്ടുപോയി', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തെ കുറിച്ച് സംസാരിച്ച നാസർ, മഹാത്മാഗാന്ധി അക്കാലത്ത് വലിയൊരു വ്യക്തിത്വമായിരുന്നുവെന്നും പിതാവ് നൽകിയ 17 രൂപ കൊണ്ടാണ് താൻ ഗാന്ധിയെ കാണാൻ പോയതെന്നും പറഞ്ഞു.

Keywords: Bhopal, Marriage, Video, Viral, 103 Year Old, Itwara, Freedom Fighter, Lucknow, Mahatma Gandhi, Bhopal: 103-year-old Freedom Fighter Marries For Third Time, Says 'Was Feeling Lonely'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia