Chandrashekhar Azad | ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്പ്; സാരമായി പരുക്കേറ്റു, കാറിന്റെ വശങ്ങളിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്പ്പ്. യുപി സഹാരന്‍പൂരില്‍ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സഹറന്‍പൂര്‍ എസ് എസ് പി ഡോ വിപിന്‍ ടാഡ പറഞ്ഞു. രണ്ട് വെടിയുണ്ടകള്‍ ആസാദിന്റെ കാറില്‍ പതിച്ചു. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്തുരഞ്ഞ് ഡോര്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

കാറിന്റെ വശങ്ങളിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടാമത്തെ വെടിയുണ്ട പിന്‍ഭാഗത്തെ ഡോറിലാണ് കൊണ്ടത്. തലനാരിഴയ്ക്കാണ് ആസാദിന് വലിയ തോതില്‍ പരുക്കേല്‍ക്കാതിരുന്നത്. ആസാദിന്റെ ഇളയ സഹോദരനടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

കാറിലെത്തിയ സംഘമാണ് ആസാദിനു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ നല്‍കിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിപിന്‍ താഡ പറഞ്ഞു. തന്റെ കൂടെയുള്ളവര്‍ ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.

ഒരു അനുയായിയുടെ വീട്ടില്‍ നടന്ന 'തെര്‍ഹാവി' ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തന്റെ എസ്യുവിയില്‍ തിരിച്ചുവരുന്നതിനിടയിലായിരുന്നു ആക്രമണം. ആസാദിനു നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഭീം ആര്‍മി ആവശ്യപ്പെട്ടു.

Chandrashekhar Azad | ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്പ്; സാരമായി പരുക്കേറ്റു, കാറിന്റെ വശങ്ങളിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു

അപകടവിവരമറിഞ്ഞ് നൂറുകണക്കിന് ഭീം ആര്‍മി പ്രവര്‍ത്തകരും ആസാദ് സമാജ് പാര്‍ടി അനുഭാവികളും ആശുപത്രിയില്‍ തടിച്ചുകൂടിയതിനാല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരുക്കേറ്റ ആസാദിന്റെ ഫോടോകള്‍ തന്റെ ഫേസ്ബുക് അകൗണ്ടില്‍ അദ്ദേഹം പങ്കിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആക്ടിവിസ്റ്റിന് സുരക്ഷ നല്‍കാനും പൊലീസിനോട് അഭ്യര്‍ഥിച്ചു. സഹറന്‍പൂര്‍ എസ് എസ് പി ഡോ വിപിന്‍ ടാഡ സംഭവം സ്ഥിരീകരിച്ചു.

Keywords:  Bhim Army chief Chandrashekhar Azad Ravan shot at in UP’s Saharanpur, UP, News, Politics, Bhim Army Chief, Chandrashekhar Azad, Gun Attack, Injury, Police, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia