Rajasthan CM | പിറന്നാള്‍ ദിനത്തില്‍ രാജസ്താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭജന്‍ലാല്‍ ശര്‍മ; ചടങ്ങില്‍ പ്രധാനമന്ത്രിയും, അമിത് ഷായും രാജ്‌നാഥ് സിങും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു
Dec 15, 2023, 16:05 IST
ജയ്പൂര്‍: (KVARTHA) പിറന്നാള്‍ ദിനത്തില്‍ രാജസ്താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭജന്‍ലാല്‍ ശര്‍മ. വെള്ളിയാഴ്ച ഭജന്‍ലാലിന്റെ 56-ാം പിറന്നാളാണ്. ദിവ്യ കുമാരിയും പ്രേംചന്ദ് ഭൈരവയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഇവര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.
ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട് ഹാളില്‍വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും പങ്കെടുത്തു. ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.
ചൊവ്വാഴ്ചയാണ് ഭജന്‍ലാല്‍ ശര്‍മയെ ബിജെപി രാജസ്താന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സാരംഗനേറില്‍ നിന്നുള്ള എംഎല്‍എയാണിദ്ദേഹം. ആദ്യമായാണ് എംഎല്‍എയാകുന്നത്. കന്നിമത്സരത്തില്‍ വിജയിച്ചതോടെ മുഖ്യമന്ത്രിയുമായി.
എ ബി വി പിയും ആര്‍ എസ് എസുമാണ് ഭജന്‍ലാലിന്റെ രാഷ്ട്രീയ കളരികള്‍. 200 അംഗ രാജസ്താന്‍ നിയമസഭയില്‍ 115 വോടുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഡിസംബര്‍ മൂന്നിനായിരുന്നു ഫലപ്രഖ്യാപനം.

Keywords: Bhajan Lal Sharma takes over as Rajasthan CM on his birthday, BJP top brass attend oath ceremony, Jaipur, News, Politics, BJP, RSS, ABVP, Bhajan Lal Sharma, CM, Oath Ceremony, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.