Nirmala Sitharaman | 'ഇന്ത്യയിലേക്ക് വരൂ, ഇവിടത്തെ മുസ്ലിംകള്‍ പാകിസ്ഥാനിലേതിനേക്കാള്‍ മികച്ചത്'; പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീം സമൂഹത്തിന്റെ അവസ്ഥ പാകിസ്ഥാനില്‍ താമസിക്കുന്ന മുസ്ലീങ്ങളേക്കാള്‍ മികച്ചതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാമാരന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും ഈ ജനസംഖ്യ ഇപ്പോഴും എണ്ണത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Nirmala Sitharaman | 'ഇന്ത്യയിലേക്ക് വരൂ, ഇവിടത്തെ മുസ്ലിംകള്‍ പാകിസ്ഥാനിലേതിനേക്കാള്‍ മികച്ചത്'; പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍

ലേഖനങ്ങളില്‍ ഭൂരിഭാഗവും എഴുതിയിരിക്കുന്നതുപോലെ, സര്‍ക്കാരിന്റെ പിന്തുണയാല്‍ മുസ്ലിംകളുടെ ജീവിതം ദുസഹമാക്കുകയോ പ്രയാസകരമാക്കുകയോ ചെയ്യുന്നുവെന്ന ഒരു ധാരണയുണ്ടെങ്കില്‍ അല്ലെങ്കില്‍ വാസ്തവത്തില്‍ അത് അങ്ങനെയാണെങ്കില്‍, 1947 നെ അപേക്ഷിച്ച് മുസ്ലീം ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ഈ അര്‍ത്ഥത്തില്‍ ഇന്ത്യയെക്കുറിച്ച് പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. മറുവശത്ത്, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ മോശമാവുകയും അവരുടെ എണ്ണം ദിനംപ്രതി കുറയുകയും ചെയ്യുന്നു.

ഇന്ത്യയില്‍ മുസ്ലിംകള്‍ ബിസിനസ് ചെയ്യുന്നു, അവരുടെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു, അവര്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചെറിയ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നു, അതിന് വധശിക്ഷ പോലുള്ള ശിക്ഷ നല്‍കപ്പെടുന്നു. പാകിസ്ഥാനിലെ മതനിന്ദ നിയമം മിക്ക കേസുകളിലും വ്യക്തിപരമായ പകപോക്കലുകളെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ഒരു ജൂറിയുടെ കീഴില്‍ ശരിയായ അന്വേഷണവും വിചാരണയും നടത്താതെ പോലും ഇരകള്‍ ഉടന്‍ തന്നെ കുറ്റക്കാരായി കണക്കാക്കപ്പെടുന്നുവെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.


ഇന്ത്യയ്ക്കെതിരായ പാശ്ചാത്യ നിലപാടുകളെ വിമര്‍ശിച്ച ധനമന്ത്രി, അടിസ്ഥാന യാഥാര്‍ത്ഥ്യം അറിയാത്ത, റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്ന ആളുകളുടെ ഊഹാപോഹങ്ങള്‍ കേള്‍ക്കുന്നതിന് പകരം ഇന്ത്യയില്‍ വന്ന് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണൂ എന്ന് പ്രതികരിച്ചു.


Keywords: Delhi-News, National, National-News, News, New Delhi, Pakistan, State, Muslims, India, Government, Educationa, 'Better Than Pakistan': Nirmala Defends State of Muslims in India, Counters 'Western' Perception. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia