Quarrel | വിവാഹ നിശ്ചയ ചടങ്ങിനിടെ പായസത്തെ ചൊല്ലി തര്‍ക്കം; വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍
Jun 7, 2023, 13:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മയിലാടുതുറൈ: (www.kvartha.com) വിവാഹ നിശ്ചയ ചടങ്ങിനിടെ പായസത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തമിഴ്‌നാട് മയിലാടുതുറൈ ജില്ലയിലെ സിര്‍കാളിയിലാണ് സംഭവം.
സിര്‍കാളിയിലെ ഒരു കല്യാണമണ്ഡപത്തില്‍വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന് ശേഷം സദ്യ കഴിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. സദ്യ കഴിച്ച് തീരും മുമ്പ് പായസം വിളമ്പിയതാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
പിന്നീട് വിവാഹമണ്ഡപത്തില്‍ നടന്നത് ഇരുവീട്ടുകാരും തമ്മിലുള്ള കൂട്ടത്തല്ലാണ്. ഭക്ഷണവും മണ്ഡപത്തിലെ കസേരകളും മേശകളും വലിച്ചെറിഞ്ഞുള്ള തമ്മിലടി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
പൊലീസ് മുന്‍കയ്യെടുത്ത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇരുവിഭാഗത്തെയും തിരികെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ആര്‍ക്കും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സിര്‍കാളിയിലെ ഒരു കല്യാണമണ്ഡപത്തില്‍വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന് ശേഷം സദ്യ കഴിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. സദ്യ കഴിച്ച് തീരും മുമ്പ് പായസം വിളമ്പിയതാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
ബന്ധുക്കളില്‍ ചിലര്‍ ഇത് ചോദ്യം ചെയ്യുകയും അത് വാക് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. പിന്നാലെ, പായസത്തിന് രുചി പോരെന്ന് പറഞ്ഞും വധുവിന്റെ വീട്ടുകാരുമായി തര്‍ക്കമുണ്ടായി. ഇതിനിടെ, വരന്റെ വീട്ടുകാരിലൊരാള്‍ പായസം നിലത്ത് തട്ടിയിടുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു.
പൊലീസ് മുന്‍കയ്യെടുത്ത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇരുവിഭാഗത്തെയും തിരികെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ആര്‍ക്കും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Keywords: Betrothal house turned into a battlefield for Payasam!, Chennai, News, Payasam, Marriage, Quarrel, Food, Police, Social Media, National.மயிலாடுதுறை மாவட்டம் சீர்காழியில் திருமண நிச்சயதார்த்த விழாவில் பாயாசம் கேட்டு தகராறு.. இரு தரப்பினரும் மோதிக்கொண்ட வீடியோ சமூக வலைதளத்தில் வைரல்#Mayiladuthurai #Sirkali #MarriageFunction #Clash #Payasam #Kheer #NewsTamil24X7 pic.twitter.com/EHxSKfCYn8
— News Tamil 24x7 | நியூஸ் தமிழ் 24x7 (@NewsTamilTV24x7) June 5, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.