Heart Health Tips | ഹൃദയത്തിലെ ബ്ലോക്ക് ഒഴിവാക്കാം! ഒപ്പം കൊളസ്ട്രോളും നിയന്ത്രണത്തിലാകും; ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ പച്ചക്കറികൾ
Feb 24, 2024, 19:03 IST
ന്യൂഡെൽഹി: (KVARTHA) പച്ചക്കറികൾ പലതരത്തിലുണ്ട്. ആകൃതിയിലും രുചിയിലും ഗുണത്തിലുമെല്ലാം വ്യത്യസ്ത തരത്തിലാണ് ഓരോ പച്ചക്കറികളും. ഇവയുടെ പോഷക ഗുണങ്ങൾ നമുക്ക് അറിയാവുന്നതാണ്. നല്ല ആരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിക്കും മുൻപന്തിയിലാണ് പച്ചക്കറികൾ. ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താനും പച്ചക്കറികൾ ഏറെ സഹായകമാണ്.
നാരുകളും ആൻറി ഓക്സിഡൻറുകളും ഉൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറികൾ. ഇത് ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു.ചിലതരം പച്ചക്കറികളിൽ മാത്രം അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ (Soluble fibre) ഹൃദയാഘാതം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. സോല്യൂബിൾ ഫൈബർ ചീത്ത കൊളസ്ട്രോളായ ലോഡാൻസിറ്റി ലിപോ പ്രോടീനുകളെ നശിപ്പിക്കാൻ സഹായിക്കുന്നതാണ്.
കഴിക്കാം ഈ പച്ചക്കറികൾ
നമ്മുടെ അടുക്കളയിൽ സർവ സാധാരണമായ തക്കാളിക്കും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. ലൈകോപേൻ എന്ന ആന്റിഓക്സിഡന്റുകൾ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ക്യാപ്‌സിക്കത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി വിറ്റാമിൻ എ, ഫൈബർ ഇവയെല്ലാം രോഗ സാധ്യത കുറക്കാനുള്ള ഘടകങ്ങളാണ്. ഒപ്പം ഹൃദയത്തെയും സംരക്ഷിക്കുന്നു. ഇലക്കറികളും ഹൃദയ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള ചീര, സ്വിസ് ചാർഡ്, കെയ്ൽ ഇവയൊക്കെ രക്ത സമ്മർദം കുറയ്ക്കുവാനും ഹൃദയത്തെ നല്ല രീതിയിൽ പരിപാലിക്കാനും സഹായിക്കുന്നു.
വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ ഇവയാൽ സർവ സമ്പന്നമായ ബ്രോക്കൊളിയും ഹൃദയാരോഗ്യത്തിന് അനുയോജ്യമായ സംരക്ഷണം നൽകുന്നു. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന സൾഫോറഫേനും ആന്റി ഇൻഫ്ളമേറ്ററി ഗുണവും ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ ഭക്ഷണ രീതികളും വ്യായാമ കുറവും ഉറക്ക കുറവും തന്നെയാണ് നമുക്ക് രോഗങ്ങൾ സമ്മാനിക്കുന്നത്. മരുന്നിനൊപ്പം നല്ല ഭക്ഷണ നിയന്ത്രണങ്ങളും വ്യായാമവും കൊണ്ട് ശരീരത്തെ സംരക്ഷിക്കാനാവും.

Keywords : News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Best Vegetables to Your Heart Health.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.