Tourist Places | സഞ്ചാരികളെ മാടിവിളിക്കുന്ന മേഘാലയ; സംസ്ഥാനത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

 


ഷില്ലോങ്: (www.kvartha.com) വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. ഇവിടെ നിരവധി മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. പര്‍വതനിരകള്‍, ഉയര്‍ന്ന പീഠഭൂമികള്‍, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, നദികള്‍, പച്ച പുല്‍മേടുകള്‍, പ്രകൃതി സൗന്ദര്യം എന്നിവ മേഘാലയുടെ പ്രത്യകേതയാണ്. തലസ്ഥാനമായ ഷില്ലോങ് വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. മറ്റൊരു സ്ഥലമായ ചിറാപുഞ്ചി ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നതിന് പേരുകേട്ടതാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് മേഘാലയ സന്ദര്‍ശിക്കാന്‍ എത്തുന്നത്. നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മേഘാലയയിലെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഇതാ.
           
Tourist Places | സഞ്ചാരികളെ മാടിവിളിക്കുന്ന മേഘാലയ; സംസ്ഥാനത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഷില്ലോംഗ്

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗ് മനോഹരമായ ഹില്‍ സ്റ്റേഷനാണ്. ഇവിടെ ചുറ്റും പച്ചപ്പ് കാണാം. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ഉയര്‍ന്ന കുന്നുകള്‍ക്കും മനോഹരമായ വനങ്ങള്‍ക്കും നടുവില്‍ എല്ലാ സൗകര്യങ്ങളും ഈ നഗരത്തില്‍ ലഭ്യമാണ്. പ്രകൃതിസൗന്ദര്യത്തിന് നടുവില്‍ അവധിക്കാലം ചിലവഴിക്കാന്‍ ഇവിടെയെത്താം.

ദാവ്കി തടാകം

സൗന്ദര്യത്തിന് ലോകമെമ്പാടും പ്രശസ്തമാണ് ദാവ്കി. ഈ തടാകത്തിലെ വെള്ളം സ്ഫടികം പോലെ തിളങ്ങുന്നു. മഴക്കാലത്ത് തടാകത്തിന്റെ കാഴ്ച കൂടുതല്‍ മനോഹരമാകും. മണ്‍സൂണില്‍ ഉമിയാം നദിയില്‍ വള്ളംകളി സംഘടിപ്പിക്കുന്നു, അതില്‍ പങ്കെടുക്കുന്നതിലൂടെ മനസ് കുളിരണിയും.

ചിറാപുഞ്ചി

ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമാണ് ചിറാപുഞ്ചി. കൂടാതെ, ധാരാളം വെള്ളച്ചാട്ടങ്ങളുള്ള ഈ സ്ഥലം വളരെ പച്ചപ്പും മനോഹരവുമാണ്. ഈ സ്ഥലം പ്രകൃതി സ്‌നേഹികള്‍ക്ക് അനുയോജ്യമാണ്. മരങ്ങളുടെ വേരുകളില്‍ നിന്ന് ഒരുക്കിയ പ്രകൃതിദത്ത പാലങ്ങള്‍ ചിറാപുഞ്ചിയിലുണ്ട്, കൂടാതെ ദാവ്കി, നോഹ്കലികായ്, മൗസ്‌മൈ ഗുഹ എന്നിവയാണ് ചിറാപുഞ്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

മൗസിന്റാം

മേഘാലയയില്‍ പോയാല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് മൗസിന്റാം. മഴക്കാലം ആസ്വദിക്കാന്‍ ഇവിടെ വരാം.

മൗലിന്‍നോംഗ്

ഇന്ത്യയിലെ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ ഗ്രാമമാണ് മൗലിന്‍നോംഗ്. മനോഹാരിതയ്ക്ക് ഒപ്പം തന്നെ നൂറു ശതമാനം സാക്ഷരതാ എന്ന നേട്ടവും ഗ്രാമം സ്വന്തമാക്കി.

വെള്ളച്ചാട്ടം

മേഘാലയയിലെ ഖാസി ഹില്‍സ് ജില്ലയിലുള്ള വെള്ളച്ചാട്ടമാണ് എലിഫന്റ് ഫാള്‍. വിനോദസഞ്ചാരികള്‍ക്ക് ഈ സ്ഥലം സ്വര്‍ഗത്തിന്റെ പ്രതീതി നല്‍കുന്നു. മലയിലെ പാറയില്‍ നിന്ന് ആനയെപ്പോലെ വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഇവിടെ കാണാം.

മേഘാലയ സ്റ്റേറ്റ് മ്യൂസിയം

സംസ്ഥാനത്തെ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന മികച്ച മ്യൂസിയമാണ് ഇത്. ആദിവാസി കാലത്തെ പുരാവസ്തുക്കളുടെയും പുരാണ ഗ്രന്ഥങ്ങളുടെയും ശേഖരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാണിത്.

Keywords: Tourist Places, Meghalaya, Cherrapunji, Malayalam News, National News, Travel News, Tourism News,  Best Tourist Places To Visit In Meghalaya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia