Accidental Death | ബിഎംടിസി ബസ് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; സ്‌കൂടര്‍ യാത്രികയായ 22 കാരിക്ക് ദാരുണാന്ത്യം
Dec 15, 2023, 15:34 IST
ബെംഗ്‌ളൂറു: (KVARTHA) ബിഎംടിസി ബസ് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രികയായ 22 കാരിക്ക് ദാരുണാന്ത്യം. സിങ്‌സാന്ദ്ര മേഖലയിലെ താമസക്കാരിയായ ബല്ലാരി സ്വദേശിനി സീമയാണ് മരിച്ചത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോഴാണ് യുവതി അപകടത്തില്‍പെട്ടത്.
ബുധനാഴ്ച വൈകുന്നേരം 6.45ന് സില്‍ക് ബോര്‍ഡ് റോഡില്‍ മഡിവാള ഫ്‌ളൈ ഓവറിന് സമീപത്ത് വച്ചായിരുന്നു അപകടം. സീമയുടെ ഭര്‍ത്താവ് ഗുരുമൂര്‍ത്തിക്കും ഒന്നരവയസുകാരി മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരും സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗ്‌ളൂറു ഇലക്ട്രിസിറ്റി സപ്ലൈ കംപനിയിലെ ലൈന്‍മാനാണ് ഗുരുമൂര്‍ത്തി.
കബഡി മത്സരം കാണാനിറങ്ങിയതായിരുന്നു മൂവരും. ബിഎംടിസി ബസിനെ ഇടതുവശത്ത് കൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, സ്‌കൂടറിന്റെ വലതുവശത്തെ ഹാന്‍ഡില്‍ ബസില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ബാലന്‍സ് തെറ്റി സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും കന്‍ഡക്ടറും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ബിഎംടിസി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥനത്തില്‍ പിന്നീട് ഡ്രൈവറെ പിടികൂടി. ഡ്രൈവറുടെ ആശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും ട്രാഫിക് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സീമയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ട്രാഫിക് പൊലീസും നാട്ടുകാരും ചേര്‍ന്ന് സീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് മഡിവാള ട്രാഫിക് പൊലീസ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.