Woman files complaint | പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് തല്ലിയെന്ന് കാട്ടി പെണ്‍കുട്ടിയുടെ പരാതി; കേസെടുത്ത് പൊലീസ്
May 22, 2022, 20:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെന്‍ഗ്ലൂര്‍: (www.kvartha.com) പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് പരസ്യമായി തല്ലിയെന്ന് കാട്ടി പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പരാതിയില്‍ ഐപിസി സെക്ഷന്‍ 504, 341, 323 എന്നിവ പ്രകാരം പ്രതിശ്രുത വരനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോടിസും നല്‍കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ മെയ് ഏഴിന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. എന്നാല്‍ ശനിയാഴ്ചയാണ് വിഷയം പുറത്തുവന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
ദുബൈയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വിവാഹത്തിനായി മെയ് ഏഴിന് ബെന്‍ഗ്ലൂറിലേക്ക് മടങ്ങി. എന്നാല്‍ ബെന്‍ഗ്ലൂറില്‍ വിമാനമിറങ്ങിയപ്പോള്‍ ബാഗേജ് കാണാനില്ലായിരുന്നു. ഇക്കാര്യം കാട്ടി എയര്‍പോര്‍ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
പിന്നീട് എയര്‍പോര്‍ട് അധികൃതര്‍ പെണ്‍കുട്ടിക്ക് ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പ്രതിശ്രുതവരനും ബാഗ് എടുക്കാന്‍ എയര്‍പോര്‍ടിലേക്ക് പോയി. പെണ്‍കുട്ടി കാറില്‍ ഇരിക്കുകയും പ്രതിശ്രുത വരന്‍ ബാഗെടുക്കാന്‍ പോവുകയും ചെയ്തു.
ഇയാള്‍ മടങ്ങിവരുന്നതും കാത്തിരുന്ന പെണ്‍കുട്ടി കാറിനുള്ളില്‍ ഒരു കടലാസില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്പറും എഴുതിയത് കാണാനിടയായി. ആ നമ്പറില്‍ വിളിച്ചുനോക്കിയപ്പോള്‍ തന്റെ പ്രതിശ്രുത വരന്‍ കഴിഞ്ഞ ഒരു മാസമായി ആ പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതിശ്രുത വരന്‍ എത്തിയതോടെ പെണ്‍കുട്ടി ഇതേകുറിച്ചു ചോദിച്ചു. എന്നാല്‍ പ്രകോപിതനായ അയാള്‍ തന്നെ ചോദ്യം ചെയ്തതിന് പരസ്യമായി അവളെ അടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സ തേടിയതായും പൊലീസ് അറിയിച്ചു.
Keywords: Bengaluru: Woman files complaint against fiance for slapping her while asking about his previous affair, Bangalore, News, Complaint, Case, Police, Airport, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.