SWISS-TOWER 24/07/2023

Police Booked | 'സ്വകാര്യ നിമിഷങ്ങള്‍ക്കിടയിലും ജനല്‍ തുറന്നിടുന്നു'; അയല്‍ക്കാരിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ബംഗ്ലൂരു: (KVARTHA) സ്വകാര്യ നിമിഷങ്ങള്‍ക്കിടയിലും ജനല്‍ തുറന്നിടുന്നുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബംഗ്ലൂര്‍ ആവലഹള്ളി ബിഡിഎ ലേഔട്ടില്‍ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബെഡ്‌റൂമില്‍ നിന്നുള്ള സ്വകാര്യ സംഭാഷണങ്ങളും മറ്റും എപ്പോഴും കേള്‍ക്കുന്നത് തന്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകര്‍ത്തതായും പരാതിയില്‍ പറയുന്നുണ്ട്.
Aster mims 04/11/2022

Police Booked | 'സ്വകാര്യ നിമിഷങ്ങള്‍ക്കിടയിലും ജനല്‍ തുറന്നിടുന്നു'; അയല്‍ക്കാരിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

അയല്‍ക്കാര്‍ എപ്പോഴും ജനറല്‍ തുറന്നിടുന്നു. അടച്ചിടാന്‍ പറയുമ്പോള്‍ മോശം ആംഗ്യം കാണിക്കുന്നു. മാത്രമല്ല, തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമയും ദമ്പതികളെ പിന്തുണക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

സ്ത്രീയുടെ പരാതിയില്‍ അയല്‍ക്കാര്‍ക്കും വീട്ടുടമക്കും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രകോപനം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള അധിക്ഷേപം, ഭീഷണിപ്പെടുത്തല്‍, സ്ത്രീയുടെ അന്തസിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.


Keywords: Bengaluru woman claims Neighbours 'keep window open during private moments', case filed, Bengaluru, News, Police, Booked, Complaint, Woman, Couple, Threatening, House Owner, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia