Custody | 'കോറമംഗലയിലെ ഷോപിങ് മോളില്‍ രാത്രി 2.30ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതി കസ്റ്റഡിയില്‍; പുറത്ത് കടക്കാന്‍ പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനും ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമവും അസഭ്യ വര്‍ഷവും'
Oct 15, 2023, 18:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലൂരു: (KVARTHA) കോറമംഗലയിലെ ഷോപിങ് മോളില്‍ രാത്രി 2.30ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോള്‍ അടച്ചതിനുശേഷവും യുവതി അവിടെ തന്നെ തുടരുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്തു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യ വര്‍ഷം നടത്തിയതായും അക്രമം നടത്തിയതായും പരാതി.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും യുവതി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. ദേവനഗരെയില്‍ നിന്നുള്ള ചാര്‍ടേഡ് അകൗണ്ടന്റാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.
രാത്രി 10.30നുള്ള സിനിമ കാണാനായാണ് യുവതി മോളില്‍ എത്തിയത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതി അവിടെയും അക്രമം തുടര്‍ന്നു. അസഭ്യം പറഞ്ഞതിനുപുറമെ യുവതി പൊലീസുകാര്‍ക്കു നേരെ ചെരിപ്പ് ഊരിയെറിയുകയും സബ്ഇന്‍സ്‌പെക്ടറുടെ കൈത്തണ്ടയില്‍ കടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനും യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവര്‍ നിലവില്‍ കരുതല്‍ തടങ്കലിലാണെന്നും വൈദ്യപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Bengaluru Woman Attacks Security Staff, Bites Cop After Staying at Mall Past Closing Time, Bengaluru, News, Attack, Custody, Police, Complaint, Security, Police Station, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

