Complaint | 'ആമസോണില്‍ നിന്ന് എക് സ് ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ടെകി ദമ്പതികള്‍ക്ക് ലഭിച്ചത് മൂര്‍ഖന്‍ പാമ്പിനെ'; വൈറല്‍ വീഡിയോ പുറത്ത്

 
Snake in Amazon package: Bengaluru techie couple orders Xbox but get live cobra delivered. Company responds, Bengaluru, News, Amazon package, Cobra,  Bengaluru techie couple, Compalit, Allegation, Social Media, Video, National News
Snake in Amazon package: Bengaluru techie couple orders Xbox but get live cobra delivered. Company responds, Bengaluru, News, Amazon package, Cobra,  Bengaluru techie couple, Compalit, Allegation, Social Media, Video, National News


ദുരനുഭവം ഉണ്ടായത് ബംഗ്ലൂര്‍ സര്‍ജാപുര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക്


ഡെലിവറി പാര്‍ട് നര്‍ നേരിട്ടാണ് ദമ്പതികള്‍ക്ക് ബോക് സ് കൈമാറിയത്
 

ബംഗ്ലുളൂരു: (KVARTHA)  ആമസോണില്‍ നിന്ന് എക് സ് ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ടെകി ദമ്പതികള്‍ക്ക് ലഭിച്ചത് മൂര്‍ഖന്‍ പാമ്പിനെ എന്ന് പരാതി. ബംഗ്ലൂര്‍ സര്‍ജാപുര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ആമസോണ്‍ ഷോപിങ് സൈറ്റില്‍ നിന്ന് എക്‌സ് ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് ഡെലിവറി പാര്‍ട് നര്‍ നേരിട്ടാണ് ബോക് സ് കൈമാറിയത്. ഇത് തുറന്നതും പാമ്പ് പുറത്തേക്ക് വന്നുവെന്ന് ദമ്പതികള്‍ പറയുന്നു. പാമ്പ് പുറത്തേക്ക് വരുന്ന ദൃശ്യം ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തിന് ദൃക് സാക്ഷികളുണ്ടെന്നും ഇവര്‍ അറിയിച്ചു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ഓര്‍ഡര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ ആമസോണ്‍ ദമ്പതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണ്‍ പണം തിരികെ നല്‍കിയെങ്കിലും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് നടന്നിരിക്കുന്നതെന്ന് ദമ്പതികള്‍ ചൂണ്ടിക്കാട്ടി. 


ബോക്‌സിനകത്ത് ഉണ്ടായിരുന്ന പാമ്പ് ഉപദ്രവിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുക എന്നും ഇവര്‍ ചോദിക്കുന്നു. വെയര്‍ഹൗസിന്റെ മേല്‍നോട്ടം ശരിയായി നടത്താത്തതും ഡെലിവറിയില്‍ ഉണ്ടായ വീഴ്ചയുമാണ് ഇത്തരം സംഭവത്തിന് കാരണമെന്നും ദമ്പതികള്‍ ആരോപിച്ചു.

ഇവര്‍ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ പാമ്പ് ആരെയും ഉപദ്രവിച്ചില്ലെന്നും അതിനെ സുരക്ഷിതമായ സ്ഥലത്തേക്ക് വിട്ടയച്ചു എന്നുമുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia