Booked | 'ജീവിത പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനെന്ന വ്യാജേന യുവതിയെ 'ആത്മീയ ഗുരു' ബലാത്സംഗം ചെയ്തത് 7 വര്‍ഷത്തോളം'
Aug 24, 2022, 14:27 IST
ബെംഗ്ലൂരു: (www.kvartha.com) ജീവിത പ്രതിബന്ധങ്ങള്‍ നീക്കാനെന്ന വ്യാജേന ആത്മീയ ഗുരു എന്ന് വിളിക്കപ്പെടുന്ന ആള്‍ തന്നെ ഏഴ് വര്‍ഷത്തോളം ബലാത്സംഗം ചെയ്‌തെന്ന് കാട്ടി യുവതിയുടെ പരാതി. തിങ്കളാഴ്ചയാണ് പീഡനത്തിനിരയായ യുവതി ഇത് സംബന്ധിച്ച പരാതി നല്‍കിയത്.
യുവതിയുടെ അമ്മയുടെ പരാതിയില്‍ സ്വയം പ്രഖ്യാപിത ഗുരു ആനന്ദമൂര്‍ത്തിക്കും ഭാര്യ ലതയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കയാണ് പൊലീസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഏഴ് വര്‍ഷം മുമ്പ് തന്റെ സുഹൃത്തിന്റെ വീട്ടില്‍ നടന്ന മതപരമായ ചടങ്ങിനിടെയാണ് പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്ന് യുവതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും അവ തരണം ചെയ്യാന്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്നും ഗുരു എന്ന് വിളിക്കപ്പെടുന്ന ആള്‍ ഇരയോട് പറഞ്ഞു.
തനിക്ക് അയാളെ വിശ്വാസമുള്ളതുകൊണ്ട് വിശേഷാല്‍ പൂജ നടത്താനായി ഗുരുവിന്റെ വീട്ടില്‍ പോയെന്നും അവിടെ വച്ച് 'ഗുരുജി' തനിക്ക് ഒരു പാനീയം നല്‍കിയെന്നും അത് കുടിച്ച ശേഷം ബോധരഹിതയായി വീണതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
അര്‍ധനഗ്‌നയായി കിടക്കുമ്പോള്‍ മൂര്‍ത്തിയും ഭാര്യയും അതേ കട്ടിലില്‍ ഉറങ്ങുന്നത് കണ്ടുവെന്നും ദമ്പതികള്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും മൊബൈല്‍ ഫോണില്‍ അത് പകര്‍ത്തുകയും ചെയ്തതായും യുവതി ആരോപിച്ചു.
പിന്നീട് അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും യുവതിയെ ഒന്നിലധികം തവണ പീഡിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വിവാഹനിശ്ചയം മുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് യുവതിയുടെ അമ്മ പറയുന്നത്.
മൂര്‍ത്തിയും ഭാര്യയും യുവതിയുടെ പ്രതിശ്രുത വരനെ കണ്ട് വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിച്ചാല്‍ വീഡിയോ പുറത്തുവിടുമെന്നും ഇവര്‍ അയാളെ ഭീഷണിപ്പെടുത്തി.
പ്രതികള്‍ മകനെ കണ്ടതായും യുവതിയെ വിവാഹം കഴിച്ചാല്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതിശ്രുത വരന്റെ അമ്മ പറഞ്ഞു. കേസെടുത്തശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്.
Keywords: Bengaluru: 'Spiritual guru' molests woman for seven years on pretext of overcoming her life 'hurdles', Bangalore, News, Molestation, Complaint, Woman, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.