Accidental Death | കളിക്കുന്നതിനിടെ ദേഹത്ത് കൂടി കാര്‍ കയറിയിറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം
Dec 18, 2023, 16:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളൂറു: (KVARTHA) ദേഹത്ത് കൂടി കാര്‍ കയറിയിറങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം. അപാര്‍ട്മെന്റ് കെട്ടിടത്തിന് മുന്പില് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് ദാരുണസംഭവം. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ മൂന്ന് വയസുള്ള മകളാണ് മരിച്ചത്.
പാര്‍കിങ് ഏരിയയില്‍ നിന്ന് വന്ന കാറാണ് കുട്ടിയുടെ ദേഹത്ത് കൂടി കയറിയിറങ്ങിയത്. എന്നാല്‍ ആദ്യം ബന്ധുക്കള്‍ കരുതിയത് തറയില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നതിനാല്‍, കുട്ടി എവിടെയെങ്കിലും വീണ് പരുക്കേറ്റിരിക്കാം എന്നാണ്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ കുട്ടി മരിച്ചു.
പിന്നീട്, പോസ്റ്റുമോര്‍ടം നടത്തിയ ഡോക്ടര്‍മാര്‍ കുട്ടിക്കേറ്റ പരുക്കുകളില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പൊലീസ് സിസിടിവി വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങളില്‍ കുട്ടിയുടെ ദേഹത്ത് കൂടി കാര്‍ ഓടിച്ച് കയറ്റിയിറക്കുന്നത് വ്യക്തമാകുകയായിരുന്നു. എസ്യുവി കാര്‍ ദേഹത്ത് കൂടി കയറിയിറങ്ങിയതിന് ശേഷവും കുട്ടി അനങ്ങുന്നത് കാണാം.
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് ഇപ്പോള്‍ ബെല്ലാന്ദൂര് ട്രാഫിക് പൊലീസിന്റെ പരിഗണനയിലാണ്. കാറുടമയെ തിരിച്ചറിഞ്ഞെന്നും എന്നാല്‍ അപകടമുണ്ടായ സമയത്ത് കാറോടിച്ചിരുന്നത് ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.