Road Caves | ബെംഗ്ലൂറില്‍ മെട്രോ നിര്‍മാണം നടക്കുന്നതിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് ഇരുചക്രവാഹനയാത്രക്കാരന് പരുക്ക്
Jan 12, 2023, 17:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) മെട്രോ നിര്‍മാണം നടക്കുന്നതിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് ഇരുചക്രവാഹനയാത്രക്കാരന് പരുക്ക്. സെന്‍ട്രല്‍ ബെംഗ്ലൂറില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബൈക് യാത്രികന്‍ കടന്നുപോകുമ്പോള്‍ റോഡിന്റെ മധ്യഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുതാഴുകയായിരുന്നു. അപകടത്തില്‍ നിസ്സാര പരുക്കുകളേറ്റ ഇയാളുടെ നിലഗുരുതരമല്ലെന്നാണ് വിവരം.
മെട്രോയുടെ തൂണ് തകര്‍ന്ന് വീണ് അമ്മയും രണ്ടരവയസുകാരനായ മകനും രണ്ടുദിവസം മുമ്പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍കാരിനും മെട്രോ അധികൃതര്‍ക്കുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഒന്നു തണുത്തെന്ന് തോന്നിത്തുടങ്ങുമ്പോഴാണ് ഇപ്പോള്‍ മെട്രോയുമായി ബന്ധപ്പെട്ട് മറ്റൊരു അപകടമുണ്ടാവുന്നത്.
ബെംഗ്ലൂറിലെ നഗവരയിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍കാരും നമ്മ മെട്രോയും അനുവദിച്ചിരുന്നു. സംഭവത്തില്‍ മെട്രോ അധികൃതര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
Keywords: Bengaluru Road Caves In During Metro Work 2 Days After Pillar Tragedy, Bangalore, News, Accident, Injured, Trending, National.Road caved in at Brigade Road Bengaluru, Metro work is going on few hundred meters away from the spot ... One biker suffered minor injuries ..... Road closed for time being ... pic.twitter.com/mCB2kjIzO1
— Yasir Mushtaq (@path2shah) January 12, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

