Police fined | 'രാത്രി 11 മണിക്ക് ശേഷം തെരുവിലൂടെ നടന്നു'; ദമ്പതികള്‍ക്ക് പിഴ ചുമത്തി പൊലീസ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
Dec 11, 2022, 16:01 IST
ബെംഗ്‌ളുറു: (www.kvartha.com) നഗരത്തില്‍ രാത്രി 11 മണിക്ക് ശേഷം വീടിന് സമീപത്തെ റോഡിലിറങ്ങിയതിന് ദമ്പതികള്‍ക്ക് പൊലീസുകാര്‍ 1000 രൂപ പിഴ ചുമത്തിയതായി പരാതി. പേടിഎം ആപ്പ് വഴിയാണ് തുക അടച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ദമ്പതികള്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കാര്‍ത്തിക് പത്രി എന്നയാള്‍ തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
'ഏകദേശം അര്‍ധരാത്രി 12:30 ആയിരുന്നു. ഞാനും ഭാര്യയും ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടന്ന് മടങ്ങുകയായിരുന്നു. വീട്ടില്‍ നിന്ന് കുറച്ച് മീറ്റര്‍ അകലെ ഒരു പൊലീസ് പട്രോളിംഗ് വാഹനം ഞങ്ങളുടെ അടുത്ത് നിര്‍ത്തി. പൊലീസ് യൂണിഫോമിലുള്ള രണ്ട് പേര്‍ ഞങ്ങളുടെ ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് ചിത്രങ്ങള്‍ പൊലീസിനെ കാണിച്ചു,
അതിനുശേഷം പൊലീസുകാര്‍ ഞങ്ങളുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും സ്വകാര്യ വിവരങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്തു. അവരുടെ ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മാന്യമായി ഉത്തരം നല്‍കി. തുടര്‍ന്ന് അവരില്‍ ഒരാള്‍ ഒരു ചലാന്‍ ബുക്ക് പോലെയുള്ളത് എടുത്ത് ഞങ്ങളുടെ പേരുകളും ആധാര്‍ നമ്പറുകളും രേഖപ്പെടുത്തി. എന്തിനാണ് പിഴ ചുമത്തുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു. രാത്രി 11 മണിക്ക് റോഡില്‍ കറങ്ങുന്നത് അനുവദനീയമല്ലെന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞു', കാര്‍ത്തിക് പത്രി കുറിച്ചു.
അങ്ങനെയൊരു നിയമമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും, രാത്രി ഏറെ വൈകിയതിനാലും തങ്ങളുടെ ഫോണുകള്‍ പിടിച്ചെടുത്തതിനാലും സ്ഥിതിഗതികള്‍ വഷളാക്കേണ്ടെന്ന് തീരുമാനിച്ചതായി കാര്‍ത്തിക് പത്രി പറഞ്ഞു. ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയാത്തതിന് തങ്ങള്‍ ക്ഷമാപണം നടത്തിയെന്നും എന്നാല്‍ പൊലീസ് വിട്ടയക്കാന്‍ വിസമ്മതിക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്ന് പത്രി ആരോപിച്ചു.
വെറുതെവിടണമെന്ന് അപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല. ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഭാര്യ കരഞ്ഞു. ഭീഷണികള്‍ക്കൊടുവില്‍ ഒരു പൊലീസുകാരന്‍ തന്നെ കൂട്ടിക്കൊണ്ടുപോയി, കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും കുറഞ്ഞ തുക നല്‍കാന്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് 1000 രൂപ അടച്ചതായും, കര്‍ശനമായ താക്കീത് നല്‍കി വിട്ടയച്ചതായും യുവാവ് പറഞ്ഞു.
അതേസമയം, ട്വിറ്റര്‍ പോസ്റ്റിനോട് പ്രതികരിച്ച്, നഗരത്തിലെ നോര്‍ത്ത് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അനൂപ് എ ഷെട്ടി, കാര്യം ചൂണ്ടിക്കാണിച്ചതിന് പത്രിക്ക് നന്ദി പറയുകയും പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

I would like to share a traumatic incident my wife and I encountered the night before. It was around 12:30 midnight. My wife and I were walking back home after attending a friend’s cake-cutting ceremony (We live in a society behind Manyata Tech park). (1/15)
— Karthik Patri (@Karthik_Patri) December 9, 2022
Keywords: Latest-News, National, Top-Headlines, Bangalore, Karnataka, Police, Fine, Couples, Twitter, Social-Media, Bengaluru: Police fines married couple for walking in street after 11 pm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.