Booked | 'രാത്രി കാലങ്ങളില്‍ അനുവദനീയമായ സമയത്തിനുശേഷവും പ്രവര്‍ത്തിച്ചു'; ക്രികറ്റ് താരം വിരാട് കോഹ്ലിയുടെ ബംഗ്ലൂരിലെ പബ്ബിനെതിരെ കേസ്


ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത് മഹാത്മാഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ 8 കമ്യൂണിനെതിരേയാണ് കേസ്
നിയമലംഘന നടത്തിയെന്ന് കണ്ടെത്തിയത് പട്രോളിങ്ങിനിടെ
ബംഗളൂരു: (KVARTHA) രാത്രി കാലങ്ങളില്‍ അനുവദനീയമായ സമയത്തിനുശേഷവും പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രികറ്റ് താരം വിരാട് കോഹ്ലിയുടെ( Virat Kohli) ബംഗ്ലൂരിലെ പബ്ബിനെതിരെ(Pub) പൊലീസ് കേസെടുത്തു. ബംഗ്ലൂര്‍ കബണ്‍ പാര്‍ക് പൊലീസ് (Kaban Park Police) ആണ് കേസെടുത്തത്. വിരാട് കോഹ്ലി സഹ ഉടമയായ നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത്(Chinnaswamy cricket stadium) മഹാത്മാഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ 8 കമ്യൂണിനെതിരേയാണ്(One8 Commune) നടപടി.
രാത്രി ഒരു മണിവരെയാണ് ബംഗ്ലൂരില്‍ പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ അതിനുശേഷവും പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകിയും പബ്ബില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം(Music) കേള്‍ക്കുന്നുവെന്ന പരാതി ലഭിച്ചിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് (Investigation) നടപടി എടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച പട്രോളിങ്ങിനിടെയാണ് രാത്രി 1.20-ന് പബ്ബ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതെന്ന് പറഞ്ഞ പൊലീസ് പബ്ബിന്റെ മാനേജരുടെ പേരിലാണ് കേസെടുത്തതെന്നും അറിയിച്ചു. മഹാത്മാഗാന്ധി റോഡിലെ മറ്റു മൂന്നു പബ്ബുകളും സമാനമായരീതിയില്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്യൂണ്‍ ബംഗ്ലൂരിന് പുറമേ കൊല്‍കത, ഡെല്‍ഹി, മുംബൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബംഗ്ലൂരില്‍ ആരംഭിച്ചത്.
ഈ വര്‍ഷം ജനുവരിയില്‍, രാജാജിനഗറിലെ ജെറ്റ് ലാഗ് ബാര്‍ ആന്‍ഡ് ഗ്രില്‍ പബ്ബിന്റെ ഉടമയ്ക്കെതിരെ സമയപരിധിക്കപ്പുറം പ്രവര്‍ത്തിച്ചതിന് സിറ്റി പൊലീസ് സമാനമായ രീതിയില്‍ കേസെടുത്തിരുന്നു. പൊലീസ് പബ്ബില്‍ റെയ്ഡ് നടത്തുമ്പോള്‍ നിരവധി കന്നഡ നടന്മാര്‍ പബ്ബില്‍ പാര്‍ടി നടത്തുകയായിരുന്നു.