ഉച്ചഭാഷിണി വിവാദങ്ങൾക്കിടെ ബെംഗ്ളൂറിൽ ആരാധനാലയങ്ങളിൽ നിന്ന് മൈകുകൾ പിടിച്ചെടുത്തു; നടപടി ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള കോടതി ഉത്തരവുകൾ ലംഘിച്ചുവെന്ന് കാട്ടി

 


ബെംഗ്ളുറു: (www.kvartha.com 06.04.2022) കർണാടകയിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രചാരണം നടത്തുന്നതിനിടെ, ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള കോടതി ഉത്തരവുകൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആരാധനാലയങ്ങളിൽ നിന്ന് ബെംഗ്ളുറു സിറ്റി പൊലീസ് മൈകുകൾ പിടിച്ചെടുക്കാൻ തുടങ്ങി.
      
ഉച്ചഭാഷിണി വിവാദങ്ങൾക്കിടെ ബെംഗ്ളൂറിൽ ആരാധനാലയങ്ങളിൽ നിന്ന് മൈകുകൾ പിടിച്ചെടുത്തു; നടപടി ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള കോടതി ഉത്തരവുകൾ ലംഘിച്ചുവെന്ന് കാട്ടി

കോടതി ഉത്തരവുകൾ ലംഘിച്ച ആരാധനാലയങ്ങളിൽ നിന്ന് നിരവധി മൈകുകൾ പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമീഷനർ കമൽ പന്ത് പറഞ്ഞു. ബെംഗ്ളൂറിൽ ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ചർചുകൾ എന്നിവയുൾപെടെ 301 ആരാധനാലയങ്ങൾക്ക് നോടീസ് നൽകിയിട്ടുണ്ടെന്നും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റ (കെഎസ്പിസിബി) ശബ്ദനിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് കേസുകൾ രെജിസ്റ്റർ ചെയ്തതായും നിർദേശിച്ച ഡെസിബെൽ അളവ് നിരീക്ഷിക്കുന്നതിനായി ഡ്രൈവ് തുടരുമെന്നും കമീഷനർ വ്യക്തമാക്കി.

Keywords:  News, National, Karnataka, Top-Headlines, Police, Seized, Court Order, Bangalore, Temple, Masjid, Church, Bengaluru police begin seizing mics from places of worship.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia