Obituary | 'സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകന് തുടര്‍ചയായി പണം ആവശ്യപ്പെട്ടു; 4 കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി'
Nov 9, 2022, 12:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകന് തുടര്‍ചയായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലു കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി.
സംഭവത്തെ കുറിച്ച് ബെംഗ്ലൂറു പൊലീസ് പറയുന്നത്:
കോരമംഗലയിലെ ബ്യൂടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ചാമുണ്ഡേശ്വരി, ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ള മല്ലികാര്‍ജുനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നു. ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മല്ലികാര്‍ജുന്‍, അത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ചാമുണ്ഡേശ്വരിയില്‍നിന്ന് പണം ആവശ്യപ്പെടാന്‍ തുടങ്ങി.
തുടക്കത്തില്‍ മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ട ചെറിയ തുകകള്‍ ചാമുണ്ഡേശ്വരി നല്‍കിയെങ്കിലും, പിന്നീട് തുകയുടെ വലുപ്പം കൂടി. രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി തുടങ്ങി. ചാമുണ്ഡേശ്വരി പണം നല്കാന് വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ മനോവിഷമത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു.
മരിക്കുന്നതിനു മുന്‍പ് മല്ലികാര്‍ജുന്‍ വാട്സ് ആപില്‍ ചാമുണ്ഡേശ്വരി വീഡിയോയും അയച്ചിരുന്നു. 'നിങ്ങള്‍ സന്തോഷമായിരിക്കൂ. പക്ഷേ മറ്റു സ്ത്രീകളെ ഒരിക്കലും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്' എന്നും വീഡിയോ സന്ദേശത്തില്‍ ചാമുണ്ഡേശ്വരി ആവശ്യപ്പെട്ടു.
ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത മല്ലികാര്‍ജുനായി തിരച്ചില്‍ തുടങ്ങി. ചാമുണ്ഡേശ്വരിയുടെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് സംഘം നെല്ലൂരിലേക്കും പോയിട്ടുണ്ട്.
Keywords: Bengaluru: Mother of 4 ends life as beau blackmails her, Suicide, Bangalore, News, Complaint, Police, Threatened, National.
ബെംഗ്ലൂറിലെ ഒരു ബ്യൂടി പാര്‍ലറില്‍ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തഞ്ചുകാരിയാണ് കാമുകനായ നെല്ലൂര്‍ സ്വദേശി മല്ലികാര്‍ജുന്റെ ഭീഷണിയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ മല്ലികാര്‍ജുനെതിരെ ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് ബെംഗ്ലൂറു പൊലീസ് പറയുന്നത്:
കോരമംഗലയിലെ ബ്യൂടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ചാമുണ്ഡേശ്വരി, ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ള മല്ലികാര്‍ജുനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നു. ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മല്ലികാര്‍ജുന്‍, അത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ചാമുണ്ഡേശ്വരിയില്‍നിന്ന് പണം ആവശ്യപ്പെടാന്‍ തുടങ്ങി.
തുടക്കത്തില്‍ മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ട ചെറിയ തുകകള്‍ ചാമുണ്ഡേശ്വരി നല്‍കിയെങ്കിലും, പിന്നീട് തുകയുടെ വലുപ്പം കൂടി. രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി തുടങ്ങി. ചാമുണ്ഡേശ്വരി പണം നല്കാന് വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ മനോവിഷമത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു.
മരിക്കുന്നതിനു മുന്‍പ് മല്ലികാര്‍ജുന്‍ വാട്സ് ആപില്‍ ചാമുണ്ഡേശ്വരി വീഡിയോയും അയച്ചിരുന്നു. 'നിങ്ങള്‍ സന്തോഷമായിരിക്കൂ. പക്ഷേ മറ്റു സ്ത്രീകളെ ഒരിക്കലും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്' എന്നും വീഡിയോ സന്ദേശത്തില്‍ ചാമുണ്ഡേശ്വരി ആവശ്യപ്പെട്ടു.
ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത മല്ലികാര്‍ജുനായി തിരച്ചില്‍ തുടങ്ങി. ചാമുണ്ഡേശ്വരിയുടെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് സംഘം നെല്ലൂരിലേക്കും പോയിട്ടുണ്ട്.
Keywords: Bengaluru: Mother of 4 ends life as beau blackmails her, Suicide, Bangalore, News, Complaint, Police, Threatened, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.