Accidental Death | തനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പരുക്കേറ്റ ലോഹിത്; മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബെംഗ്ലൂറില്‍ മെട്രോ നിര്‍മാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകര്‍ന്നുവീണു മരിച്ച സ്‌കൂടര്‍ യാത്രിക തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത്. നമ്മ മെട്രോ കെആര്‍പുരം ബെംഗ്ലൂറു വിമാനത്താവള പാതയുടെ ഭാഗമായ കല്യാണ്‍നഗര്‍ എച്ബിആര്‍ ലേയൗടില്‍ ചൊവ്വാഴ്ച രാവിലെ 10.30നാണ് അപകടമുണ്ടായത്.
Aster mims 04/11/2022

Accidental Death | തനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പരുക്കേറ്റ ലോഹിത്; മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍

ഹൊറമാവ് സ്വദേശിനി തേജസ്വിനി (28), രണ്ടരവയസ്സുകാരനായ മകന്‍ വിഹാന്‍ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോഹിത്, മകള്‍ വിസ്മിത (രണ്ടര) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തു.

അതേസമയം, മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍ പറഞ്ഞു. കരാറുകാരന്റെ ലൈസന്‍സ് റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ല. ഇത്രയും ഉയരമുള്ള തൂണുകള്‍ നിര്‍മിക്കാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും അദ്ദേഹം ചോദിച്ചു.

ഇതിന്റെ ടെന്‍ഡര്‍ റദ്ദാക്കണം. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ തൂണ്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള കരാറുകാരന്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് തേജസ്വിനിയുടെ ഭര്‍തൃപിതാവ് വിജയകുമാര്‍ ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെ കുട്ടികളെ നഴ്‌സറിയിലാക്കാന്‍ ദമ്പതികള്‍ സ്‌കൂടറില്‍ പോകുന്നതിനിടെയാണ് അപകടം. മെട്രോ തൂണ്‍ സ്ഥാപിക്കാനുള്ള ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച ചട്ടക്കൂട് ഇവരുടെ സ്‌കൂടറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ബെംഗ്ലൂറു മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) പ്രഖ്യാപിച്ചു.

അപകടകാരണം കണ്ടെത്താനായി വിശദ പഠനം നടത്താന്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സിനോട് അഭ്യര്‍ഥിച്ചതായി ബിഎംആര്‍സി എംഡി അന്‍ജൂം പര്‍വേസ് പറഞ്ഞു. ഒപ്പം വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കരാറുകാരനും ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കും വിശദീകരണം തേടി നോടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ മെട്രോ നിര്‍മാണം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു. ഗോവിന്ദപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അധികൃതരോട് വിശദീകരണം തേടിയതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാന സര്‍കാരിനെതിരെ ഉയര്‍ന്ന 40 ശതമാനം ശതമാനം കമിഷന്‍ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണു സംഭവമെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ആരോപിച്ചു.

Keywords: Bengaluru Metro pillar collapse: Father of woman killed in mishap demands cancellation of contractor's license, Bangalore, News, Passenger, Accidental Death, Dead Body, Metro, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia