Compensation | ഐഫോൺ തകരാറിലായി; യുവാവിന് കിട്ടിയത് 1 ലക്ഷം രൂപ നഷ്ടപരിഹാരം! സംഭവം ഇങ്ങനെ
Oct 1, 2023, 11:10 IST
ബെംഗ്ളുറു: (KVARTHA) ഐഫോൺ 13 കേടായതിനെ തുടർന്ന് ബെംഗ്ളുറു സ്വദേശിക്ക് ആപ്പിൾ ഇന്ത്യ സർവീസ് സെന്റർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാൻ (30) എന്ന യുവാവ് 2021 ഒക്ടോബറിൽ ഒരു വർഷത്തെ വാറന്റിയോടെ ഐഫോൺ 13 വാങ്ങിയിരുന്നു. ഇതിനിടെ ഏതാനും മാസങ്ങൾക്കു ശേഷം ഇയാളുടെ ഫോണിന്റെ ബാറ്ററിയിലും സ്പീക്കറിലും തകരാർ ഉണ്ടായി. ഇതിനുശേഷം, 2022 ഓഗസ്റ്റിൽ, ഇന്ദിരാനഗറിലെ സർവീസ് സെന്ററിൽ അത് നന്നാക്കാൻ നൽകി.
സർവീസ് സെന്റർ ജീവനക്കാർ ഫോൺ വാങ്ങിവെച്ച് ഒരാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, തകരാർ പരിഹരിച്ചെന്നും വന്ന് ഐഫോൺ എടുക്കാമെന്നും ആവേസിനെ സർവീസ് സെന്ററിൽ നിന്ന് ഫോൺ വിളിച്ച് അറിയിച്ചു. സർവീസ് സെന്ററിൽ പോയി ഐഫോൺ വാങ്ങിയെങ്കിലും അപ്പോഴും ഫോൺ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം അവരെ അറിയിച്ചപ്പോൾ വീണ്ടും പരിശോധിക്കുമെന്ന് ജീവനക്കാർ അറിയിച്ചു, എന്നാൽ രണ്ടാഴ്ചയായി യുവാവിന് ഒരു പ്രതികരണവും ലഭിച്ചില്ല.
അതിനിടെ ഫോണിന്റെ സ്‌ക്രീനിൽ പശ പോലുള്ള ഒരു പദാർത്ഥം കണ്ടെത്തിയിട്ടുണ്ടെന്നും ഒരു വർഷത്തെ വാറന്റിക്ക് കീഴിൽ ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും ഐഫോൺ പ്രതിനിധികൾ ആവസിനോട് പറഞ്ഞു. ഇതിന് ശേഷം യുവാവ് ആപ്പിൾ മാനേജ്‌മെന്റിന് ഇമെയിലുകൾ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.
കോടതി ഉത്തരവ്
ഒടുവിൽ, 2022 ഒക്ടോബറിൽ ആവാസ് കമ്പനിക്ക് വക്കീൽ നോട്ടീസ് അയച്ചു, അതിനും പ്രതികരണമൊന്നും ലഭിച്ചില്ല. ഡിസംബറിൽ ഇയാൾ ബെംഗ്ളൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. ഉപഭോക്തൃ കോടതി അദ്ദേഹത്തിന്റെ വാദം കേൾക്കുകയും ആപ്പിളിനോട് പലിശ സഹിതം 79,900 രൂപ നഷ്ടപരിഹാരം നൽകാനും ആവാസ് നേരിട്ട ബുദ്ധിമുട്ടുകൾക്ക് 20,000 രൂപ അധികമായി നൽകാനും കോടതി ഉത്തരവിട്ടു.
Keywords: Bengaluru, Compensation, Consumer, Court, Verdict, Iphone, Smart Phone, Service, Damage, Warranty, Complaint, Bengaluru man wins Rs 1 lakh compensation for damage to iPhone: reports.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.