ചിക്കന്‍ കറിക്ക് എരിവുപോരെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ട യുവാവ് കുട്ടികളെ കഴുത്തുഞെരിച്ച് കൊന്നു
Nov 18, 2016, 15:38 IST
ബംഗളൂരു: (www.kvartha.com 18.11.2016) ചിക്കന്‍ കറിക്ക് എരിവ് പോരെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ട യുവാവ് കുട്ടികളെ കഴുത്തുഞെരിച്ച് കൊന്നു. ബംഗളൂരുവിലാണ് സംഭവം. സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെ പോലീസ് തെരയുന്നു. പ്ലംബറായി ജോലി ചെയ്യുന്ന സതീശ് ആണ് മക്കളായ ശിവശങ്കര്‍ (അഞ്ച്), ആദിത്യ (നാല്) എന്നിവരെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
Keywords: Bengaluru man kills children after spat with wife over chicken curry, Police, Food, Probe, House, Wife, Blood, Father, National.
ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനൊപ്പം വിളമ്പിയ ചിക്കന്‍ കറിക്ക് എരിവ് തീരെയില്ലായിരുന്നു. ഇതേതുടര്‍ന്ന് അരിശം മൂത്ത സതീശ് പാത്രം വലിച്ചെറിയുകയും ഭാര്യ ജ്യോതിയോട് എരിവുള്ള കറി ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ ഭാര്യ തയ്യാറായില്ല. ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കടിക്കുകയും ചെയ്തു. പിറ്റേദിവസം അംഗനവാടിക്ക് പോയ കുട്ടികളെ സതീശ് വിളിച്ചുകൊണ്ടുവന്ന് കഴുത്തുഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
വൈകിട്ട് കുട്ടികളെ വിളിച്ചുകൊണ്ടുവരാന്‍ അംഗനവാടിയില്‍ എത്തിയ ജ്യോതിയോട് കുട്ടികളെ
പിതാവ് രാവിലെത്തന്നെ കൊണ്ടുപോയെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളെ തേടി വീട്ടിലെത്തിയ ജ്യോതി കാണുന്നത് വീടിന്റെ പടി വരെ ഒഴുകി തളംകെട്ടിക്കിടക്കുന്ന രക്തമാണ്.
സതീശിനെ അവിടെങ്ങും കാണാനും ഉണ്ടായിരുന്നില്ല. ഇതോടെ സതീശാണ് കൊലയ്ക്ക് പിന്നിലെന്നുള്ള സൂചന ലഭിക്കുകയും ചെയ്തു. മദ്യപാനിയായ സതീശ് ദിവസവും ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു.
വൈകിട്ട് കുട്ടികളെ വിളിച്ചുകൊണ്ടുവരാന്‍ അംഗനവാടിയില്‍ എത്തിയ ജ്യോതിയോട് കുട്ടികളെ
സതീശിനെ അവിടെങ്ങും കാണാനും ഉണ്ടായിരുന്നില്ല. ഇതോടെ സതീശാണ് കൊലയ്ക്ക് പിന്നിലെന്നുള്ള സൂചന ലഭിക്കുകയും ചെയ്തു. മദ്യപാനിയായ സതീശ് ദിവസവും ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു.
Also Read:
ട്രെയിനില്‍ കുട്ടികളെ ഉപയോഗിച്ച് പാട്ടുപാടി ഭിക്ഷാടനം നടത്തിയ കര്‍ണാടക സ്വദേശിനികളായ നാല് സ്ത്രീകള്‍ അറസ്റ്റില്‍
Keywords: Bengaluru man kills children after spat with wife over chicken curry, Police, Food, Probe, House, Wife, Blood, Father, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.