Fire Accident | ബെംഗ്‌ളൂറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു

 


ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) നെലമംഗലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു. വയനാട് മേപ്പാടി സ്വദേശി അനില്‍കുമാര്‍ (48) ആണ് മരിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കാര്‍ ഓടിച്ച അനില്‍കുമാറിന് പുറത്തു കടക്കാനായില്ല.

ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. നെലമംഗലയില്‍നിന്ന് ഷെട്ടിഹള്ളിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഈ സമയത്ത് അനില്‍ കുമാര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

തീ പടരുന്നതുകണ്ട് മറ്റു വാഹനയാത്രക്കാരും സമീപവാസികളുമെത്തി കാറിന്റെ ചില്ലുതകര്‍ത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നെലമംഗലയില്‍നിന്ന് അഗ്‌നിരക്ഷാസേനയും പൊലീസുമെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും അനില്‍കുമാര്‍ മരിച്ചിരുന്നു. മൃതദേഹം നെലമംഗലയിലെ ആശുപത്രിയിലേക്കുമാറ്റി.


Fire Accident | ബെംഗ്‌ളൂറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു


ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളി നന്ദന നഗര്‍ മൂന്നാം ക്രോസിലാണ് അനില്‍ കുമാറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: രതി. മക്കള്‍: അരുണ്‍ കൃഷ്ണ, അജയ് കൃഷ്ണ.

Keywords: News, National, National-News, Accident-News, Bengaluru News, Man, Died, Youth, Malayali, Accident, Accidental Death, Fire, Running Car, Catches Fire, Shettihalli News, Jalahalli News, Nelamangala News, Bengaluru: Man dies after running car catches fire.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia