Cheating Complaint | കേന്ദ്രമന്ത്രിയുടെ സഹായിയെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായി പരാതി; 'ഇരയായത് ഭൂവുടമകളും കര്‍ഷകരും വ്യവസായികളും'
Jun 20, 2022, 15:15 IST
ബെംഗ്ളുറു: (www.kvartha.com) കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്ലാജെയുടെ സഹായിയെന്ന വ്യാജേന ഭൂവുടമകളില്‍ നിന്നും വ്യവസായികളില്‍ നിന്നും പണം പിരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രിയുടെ പേഴ്സനല്‍ അസിസ്റ്റന്റ് വരുണ്‍ ആദിത്യയാണ് ബെംഗ്ളൂറിലെ സഞ്ജയ്നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്നാട്ടിലുള്ള ആരോ മന്ത്രി ശോഭ കരന്ദ്ലാജെയുടെ സഹായിയാണെന്ന് അവകാശപ്പെട്ട് ആളുകളെ ബന്ധപ്പെടുന്നതായി പരാതിയില്‍ ആരോപിക്കുന്നു.
'കഴിഞ്ഞ മൂന്ന് മാസമായി, പ്രകാശ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വ്യക്തി ഭൂവുടമകളെയും കര്‍ഷകരെയും വ്യവസായികളെയും ബന്ധപ്പെടുകയും കേന്ദ്രമന്ത്രിയുടെ സഹായിയെന്ന് അവകാശപ്പെട്ട് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്തു. ഈ വിവരം അടുത്തിടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ വ്യക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല', ആദിത്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തട്ടിപ്പുകാരനെ തിരിച്ചറിയാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മന്ത്രിയുടെ പേഴ്സനല്‍ അസിസ്റ്റന്റ് പൊലീസിനോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാന്‍ വിളിച്ച മൊബൈല്‍ ഫോൺ നമ്പര്‍ ഉള്‍പെടെ പരാതിയില്‍ നല്‍കിയിട്ടുണ്ട്. ബെംഗ്ളുറു പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Bengaluru: Man cheats people by posing as Union minister Shobha Karandlaje’s aide, probe on, National, News, Top-Headlines, Karnataka, Bangalore, Minister, Cheating, Man, Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.