Marriage | 14 വയസ്സുകാരിയെ വിവാഹം കഴിച്ച 46-കാരന്‍ അറസ്റ്റില്‍; പെണ്ണിനെ നല്‍കിയതിന് കുടുംബത്തിന് കൊടുത്തത് 15,000 രൂപ
Sep 10, 2022, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) 14 വയസ്സുകാരിയെ വിവാഹം കഴിച്ച 46-കാരന്‍ അറസ്റ്റില്‍. പെണ്ണിനെ നല്‍കിയതിന് ഇയാള്‍ നിര്‍ധന കുടുംബത്തിന് കൊടുത്തത് 15,000 രൂപയെന്ന് പൊലീസ്. ലഹങ്ക ന്യൂടൗണില്‍ ആണ് സംഭവം. ചികബേട്ടഹള്ളി സ്വദേശി എന്‍ ഗുരുപ്രസാദാണ് അറസ്റ്റിലായത്.
വിവാഹം നടത്തിക്കൊടുത്തതിനാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റുചെയ്തത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സ്‌കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ 14 വയസ്സുകാരിയെയാണ് 46-കാരനായ ഗുരുപ്രസാദ് വിവാഹം കഴിച്ചത്. ദരിദ്രരും കൂലിപ്പണിക്കാരുമായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 14-കാരിയെ കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. കുടുംബത്തിന്റെ ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അടുത്തിടെയാണ് ഇയാള്‍ ദരിദ്രകുടുംബത്തില്‍പെട്ട 14-കാരിയെ കണ്ടത്. തുടര്‍ന്ന് മറ്റൊരു സ്ത്രീ വഴി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.
15,000 രൂപയാണ് ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയത്. ഒരു ക്ഷേത്രത്തില്‍വെച്ച് പൂജാരിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി ജി ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസ്സുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി.
വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബെംഗ്ലൂറു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
Keywords: Bengaluru: Man, 46, arrested for marrying 14-year-old; her parents in custody, Bangalore, News, Police, Arrested, Marriage, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

