ബംഗലൂരിൽ നിരോധനാജ്ഞ; രാത്രികാല കർഫ്യു ഏർപെടുത്തി; നഗരത്തിൽ 141 കണ്ടൈൻറ്മെൻറ് സോണുകൾ
Aug 5, 2021, 15:34 IST
ബംഗലൂരു: (www.kvartha.com 05.08.2021) ബംഗലൂരിൽ രാത്രികാല കർഫ്യു നീട്ടി. കൂടാതെ നഗരത്തിൽ നിരോധനാജ്ഞയും ഏർപെടുത്തി. കോവിഡ് കേസുകളിൽ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. ആഗസ്ത് 16 വരെയാണ് നിലവിൽ നിരോധനാജ്ഞയുള്ളത്. വകുപ്പ് 144 പ്രകാരം നാലോ അതിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതോ കുറ്റകരമാണ്. രാത്രി 10 മുതൽ പുലർച്ചെ 5 വരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല.
ബൃഹത് ബംഗലൂരു മഹാനഗര പാലികയുടെ കീഴിൽ 141 കണ്ടൈൻമെൻറ് സോണുകളാണ് ഉള്ളത്. കഴിഞ്ഞ ആഴ്ചയിൽ ഉള്ളതിനേക്കാൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. മൂന്നോ അതിലധികമോ കോവിഡ് രോഗികൾക്കുള്ള അപാർട്ട്മെന്റുകളെ മൈക്രോ കണ്ടൈൻറ്മെൻറ് സോണുകളാക്കി പ്രഖ്യാപിക്കുകയാണ് അധികൃതർ. മഹാദേവപുരം, ബൊമ്മനഹള്ളി, ബംഗലൂരുവിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവ ഹോട്സ്പോടുകളാണ്. ബുധനാഴ്ച ബംഗലൂരുവിൽ 1,769 പോസിറ്റീവ് കേസുകളാണ് റിപോർട് ചെയ്തത്.
സംസ്ഥാനത്തെ സ്ഥിതി വഷളായതോടെ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുകയാണ് സർകാർ. അതിർത്തി കടന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കേണ്ടതാണ്. വാകിസ്‌നേഷൻ പൂർത്തിയാക്കിയവർക്കും ഇത് ബാധകമാണ്.
SUMMARY: Bruhat Bengaluru Mahanagara Palike has 141 micro-containment zones, according to the latest report, which is a significant increase from last week.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.