Complaint | ഭാര്യയ്ക്ക് ലഹരിമരുന്ന് വില്‍പനക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപണം; പരാതിയുമായി നിര്‍മാതാവ് രംഗത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) ഭാര്യയ്ക്ക് ലഹരിമരുന്ന് വില്‍പനക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് കന്നട നടനും നിര്‍മാതാവുമായ ടി ചന്ദ്രശേഖര്‍ പൊലീസില്‍ പരാതി നല്‍കി. ഭാര്യ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നുണെട്ന്നും ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്നു വില്‍പനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖരന്റെ പരാതിയില്‍ പറയുന്നു. 
Aster mims 04/11/2022

ബെംഗ്‌ളൂറിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. താന്‍ വീട്ടില്‍നിന്ന് പുറത്ത് പോയ സമയത്ത് ലഹരിമരുന്ന് വില്‍പനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാള്‍ വീട്ടിലെത്തിയെന്നും ഭാര്യയ്‌ക്കൊപ്പം കണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. 'ഹീഗോന്ദു ദിന', 'അപ്പുഗെ' തുടങ്ങിയ കന്നട ചിത്രങ്ങളുടെ നിര്‍മാതാവാണ് ചന്ദ്രശേഖര്‍. 

അതേസമയം, പിന്നാലെ ചന്ദ്രശേഖറിനെതിരെ ഭാര്യയും പൊലീസില്‍ പരാതില്‍ നല്‍കി. ഭര്‍ത്താവ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖര്‍ ആക്രമിച്ചെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്.

Complaint | ഭാര്യയ്ക്ക് ലഹരിമരുന്ന് വില്‍പനക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപണം; പരാതിയുമായി നിര്‍മാതാവ് രംഗത്ത്


Keywords:  News, National, National-News, Bengaluru, Kannada, Actor and Producer, Extramarital Affair, Drug Peddler, Bengaluru: Kannada actor-producer accuses wife of having extramarital affair with drug peddler.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia