SWISS-TOWER 24/07/2023

Drunk-driving | ബെംഗ്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറും ഭാര്യയും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു; മദ്യപിച്ച് വാഹനമോടിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) ബെംഗ്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറും ഭാര്യയും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു. സംഭവത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Drunk-driving | ബെംഗ്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറും ഭാര്യയും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു; മദ്യപിച്ച് വാഹനമോടിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസെടുത്തു

കര്‍ണാടക തലസ്ഥാനമായ ചാംരാജ്പേട്ട് മേഖലയില്‍ സിറ്റി റിസര്‍വ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ സഞ്ജീവും ഭാര്യ ഉഷയും സഞ്ചിരിച്ചിരുന്ന കാറാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച പുലര്‍ചെ 12 മണിയോടെയാണ് സംഭവം. അപകടം നടന്നശേഷം പൊലീസ് ഓഫീസറുടെ ഭാര്യ ഉഷ ഇടിച്ച കാറിലെ യാത്രക്കാരുമായും കൂടിനിന്ന പരിസരവാസികളോടും വാക് തര്‍ക്കത്തില്‍ ഏര്‍പെടുകയും ബഹളം വെക്കുകയും ചെയ്തു.

ദമ്പതികള്‍ക്കെതിരെ ചിക് പേട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇതിന് മറുപടിയായി, ദമ്പതികളെ കുറ്റപ്പെടുത്തിയതിന് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കെതിരെ ഉഷ എതിര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Keywords: Bengaluru Inspector & Wife Ram Into Another Car In Chamrajpet; Drunk-driving Case Lodged, Bangalore, News, Police, Liquor, Accident, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia