Bineesh Kodiyeri | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി. ബെംഗ്ലൂര്‍ സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതോടെ കേസില്‍ ബിനീഷ് പ്രതിയായി തുടരും.

യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് 40 ലക്ഷത്തോളം രൂപ നല്‍കിയെന്നും, ലഹരിക്കടത്തില്‍ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കേസില്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷത്തിനടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷം 2021 ഒക്ടോബറില്‍ കോടതി ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണു കേസിന്റെ തുടക്കം.

അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ച് സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തു. ഇതോടെയാണ് ബിനീഷിനെതിരെ ഇഡി കേസ് രെജിസ്റ്റര്‍ ചെയ്തത്. അനൂപുമായി പരിചയമുണ്ടെന്നും ബെംഗ്ലൂറില്‍ ഹോടെല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അകൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി പിന്നീട് ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.

Bineesh Kodiyeri | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

ചില ലഹരി പാര്‍ടികളില്‍ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്ന് സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്തു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തു. കാര്‍ഡിന് പിന്നില്‍ ബിനീഷിന്റെ ഒപ്പായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീകാപിറ്റല്‍ ഫോറെക്സ് ട്രേഡിങ്, ബീകാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ കടലാസ് കംപനികളാണെന്നുമാണ് ഇഡിയുടെ വാദം.

Keywords:  Bengaluru Court refuses Bineesh Kodiyeri's Plea in Money Laundering Case, Bengaluru, News, Bineesh Kodiyeri, Court Refuses Petition, Money Laundering Case, Arrest, Jail, Bail, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia