Booked | 'കുളിക്കുന്നതിനിടെ യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി'; സ്പോര്‍ട്സ് അതോറിറ്റി ഹോസ്റ്റലില്‍ വോളിബോള്‍ താരത്തിനെതിരെ പരാതിയുമായി തായ്‌കോണ്ടോ താരം; പൊലീസ് കേസെടുത്തു
Apr 2, 2023, 13:12 IST
ബെംഗ്‌ളൂറു: (www.kvartha.com) കുളിക്കുന്നതിനിടെ വോളിബോള്‍ സഹതാരമായ യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന തായ്‌കോണ്ടോ താരത്തിന്റെ പരാതിയില്‍ ജനഭാരതി പൊലീസ് കേസെടുത്തു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ കര്‍ണാടകയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാര്‍ച് 28- നാണ് സംഭവം നടന്നത്. പഞ്ചാബ് സ്വദേശിനിയായ തായ്‌കോണ്ടോ താരം വോളിബോള്‍ താരമായ മറ്റൊരു യുവതിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരിശീലനം കഴിഞ്ഞ് കുളിക്കുന്നതിനിടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടു. തോര്‍ത്തുകൊണ്ട് ശരീരം മറച്ച് പുറത്തേക്ക് വരികയും വീഡിയോ പകര്‍ത്തിയ തൊട്ടടുത്ത കുളിമുറിയുടെ ഡോറില്‍ തട്ടി. രണ്ടുമൂന്ന് മിനുടുകള്‍ക്ക് ശേഷം വോളിബോള്‍ താരമായ യുവതി പുറത്തേക്ക് വന്നു.
ഇവരോട് മൊബൈല്‍ ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി തന്റെ കുറച്ച് ചിത്രങ്ങള്‍ മാത്രം കാണിച്ചു. ഡിലീറ്റ് ചെയ്ത ഫോള്‍ഡര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മൊബൈല്‍ നിലത്ത് എറിഞ്ഞുടയ്ക്കുകയും പിന്നീട് അതെടുത്ത് ഓടിപ്പോവുകയും ചെയ്തു.
തുടര്‍ന്ന് പരിശീലകര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിയ ഫോണ്‍ കൈമാറുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News, National, India, Bangalore, Complaint, Athletes, Assault, Police, Local-News, Bengaluru cops lodge FIR after woman athlete complains of being filmed in bath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.