SWISS-TOWER 24/07/2023

Custody | വ്യവസായിയായ 73-കാരനെ തേന്‍കെണിയില്‍പെടുത്തി പണംതട്ടിയെന്ന കേസില്‍ യുവനടന്‍ അറസ്റ്റില്‍; ഇയാളുടെ പെണ്‍സുഹൃത്തുക്കള്‍ക്കെതിരേയും കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗ്ലൂര്‍: (www.kvartha.com) വ്യവസായിയായ 73-കാരനെ തേന്‍കെണിയില്‍പെടുത്തി പണംതട്ടിയെന്ന കേസില്‍ യുവനടന്‍ അറസ്റ്റില്‍. ജെ പി നഗര്‍ സ്വദേശിയായ യുവ എന്ന യുവരാജ് ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നാലുവര്‍ഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ച മുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് വ്യവസായി യുവതികളുമായി വാട്‌സ് ആപില്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറി. 

Custody | വ്യവസായിയായ 73-കാരനെ തേന്‍കെണിയില്‍പെടുത്തി പണംതട്ടിയെന്ന കേസില്‍ യുവനടന്‍ അറസ്റ്റില്‍; ഇയാളുടെ പെണ്‍സുഹൃത്തുക്കള്‍ക്കെതിരേയും കേസ്

ആഗസ്ത് മൂന്നിന് ഒരു സ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാല്‍, അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പൊലീസാണെന്നും യുവതികളുമായുള്ള വാട്‌സ് ആപ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പണം നല്‍കുകയാണെങ്കില്‍ കേസ് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട് കുടുംബാംഗങ്ങള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.
Aster mims 04/11/2022

വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ വ്യവസായി ഹലസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

Keywords: Bengaluru: Budding actor in custody for honey-trapping businessman, Bangalore, News, Business Man, Cheating, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia