Teen Died | മോളിൽ ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി; 'പെൺകുട്ടി ആത്മഹത്യ ചെയ്തു'

 


കൊൽകത: (www.kvartha.com) പശ്ചിമ ബംഗാളിലെ അലിപൂർദുവാർ ജില്ലയിൽ ഒരു മോളിൽ ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. 'പെൺകുട്ടി ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ പിടിയിലായി. അവൾ കുറ്റം സമ്മതിക്കുകയും തന്റെ വീഡിയോകൾ റെകോർഡുചെയ്യരുതെന്ന് ജീവനക്കാരോട് അഭ്യർഥിക്കുകയും ചെയ്തു, പക്ഷേ ജീവനക്കാർ ചിത്രീകരിക്കുന്നത് തുടർന്നു. സോഷ്യൽ മീഡിയയിൽ ക്ലിപുകൾ പങ്കിടരുതെന്ന് പെൺകുട്ടി അവരോട് അഭ്യർഥിച്ചിരുന്നു, പക്ഷേ അവർ അത് വൈറലാക്കി', പൊലീസ് വ്യക്തമാക്കി.
            
Teen Died | മോളിൽ ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി; 'പെൺകുട്ടി ആത്മഹത്യ ചെയ്തു'

'മകൾ ഒരു തെറ്റ് ചെയ്തു. അവർ പണം കൈക്കലാക്കി, എന്നിട്ടും ശല്യം ചെയ്തു. വീഡിയോ വൈറലാക്കരുതെന്ന് അവരോട് അപേക്ഷിച്ചു. പണം നൽകിയിട്ടും അവർ വീഡിയോ വൈറലാക്കി', പെൺകുട്ടിയുടെ പിതാവിനെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു. സംഭവത്തിൽ രോഷാകുലരായ ജനക്കൂട്ടം ഷോപിംഗ് മോളിന് മുന്നിൽ തടിച്ചുകൂടുകയും ജയ്ഗാവ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ആളുകൾ, ഫോടോയും വീഡിയോയും എടുത്തവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ജയ്ഗാവ് പൊലീസ് ഓഫീസർ പ്രബീർ ദത്ത പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആത്മഹത്യാ പ്രേരണാ കേസായിട്ടാണ് ഇതിനെ കാണുന്നതെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഷോപിംഗ് മോൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Bengal Teen’s Video Stealing Chocolate At Mall Goes Viral. Girl Dies By Suicide, National, Kolkata, News, Top-Headlines, Latest-News, Viral, Social Media, Suicide, Police, Investigates.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia