നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായതെന്ന് അഭ്യൂഹം; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ ഫിര്‍ഹാദ് ഹകീം സിബിഐ കസ്റ്റഡിയില്‍
May 17, 2021, 10:29 IST
കൊല്‍ക്കത്ത: (www.kvartha.com 17.05.2021) തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ ഫിര്‍ഹാദ് ഹകീം സിബിഐ കസ്റ്റഡിയില്‍. നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായതെന്നാണ് അഭ്യൂഹം. രാവിലെ ഫിര്‍ഹാദ് ഹകിമിന്റെ വീട്ടിലെത്തിയ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്.
2016-ല്‍ നാരദ ടേപ്‌സ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. നാരദ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ടെല്‍ ഫിര്‍ഹാദ് ഹകീം അടക്കം ചില തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഒളിക്യാമറ ഓപറേഷനിലൂടെയാണ് ഇവര്‍ ദൃശ്യം പകര്‍ത്തിയത്.
വിഷയത്തില്‍ സുബ്രത മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹകീം എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നേരത്തേ, ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍, അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.