Fraud | ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈനിൽ വ്യാപക തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്

 
Alert about fraud using Bengal Governor's name
Alert about fraud using Bengal Governor's name

Photo Credit: X/ Raj Bhavan Media Cell

● ബംഗാൾ ഗവർണർ സി വി ആനന്ദബോസിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്
● സോഷ്യൽ മീഡിയയിലും ഫോൺ കോളുകളിലൂടെയുമാണ് തട്ടിപ്പ് ശ്രമങ്ങൾ
● സിആർപി ഉദ്യോഗസ്ഥൻ ചമഞ്ഞും വ്യാജ പേരുകളിലുമാണ് തട്ടിപ്പ്

 

കൊൽക്കത്ത: (KVARTHA) ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസിന്റെ പേരിൽ വ്യാപകമായ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായി രാജ്ഭവൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സിആർപി ഓഫീസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ ലഭിക്കുന്നതായി രാജ്ഭവൻ അധികൃതർ അറിയിച്ചു.

പഞ്ചാബ്, മണിപ്പൂർ, അസം മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി, പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണിൽ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. രാജ്ഭവൻ അധികൃതർ ഇക്കാര്യം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് ഇത്തരം തട്ടിപ്പുകൾക്ക് താൽക്കാലികമായി വിരാമമായെങ്കിലും, വീണ്ടും സജീവമായതിനാലാണ് പുതിയ മുന്നറിയിപ്പ്.

ഈ തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. 

എങ്ങനെയാണ് സുരക്ഷിതരാകുക?

ഗവർണറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം വിശ്വസിക്കുക. അറിയാത്ത നമ്പറുകളിൽ നിന്ന് ബംഗാൾ ഗവർണറുടെ ഓഫീസ് എന്ന പേരിൽ വിളിച്ചാൽ സംശയത്തോടെ കാണുക.
ഗവർണറുടെ പേരിൽ പണം ആവശ്യപ്പെടുന്ന ആരെയും വിശ്വസിക്കരുത്. 

സോഷ്യൽ മീഡിയയിൽ അജ്ഞാതരുമായി സൗഹൃദം സ്ഥാപിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമായ പാസ്‌വേർഡുകൾ ഉപയോഗിക്കുക, പതിവായി പാസ്‌വേർഡുകൾ മാറ്റുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ഇത്തരം തട്ടിപ്പുകൾ നേരിട്ടാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുക. കൂടാതെ, രാജ്ഭവൻ അധികൃതരെ ഇക്കാര്യം അറിയിക്കുകയും ചെയ്യാം.

#BengalGovernor #OnlineFraud #CyberCrime #ScamAlert #RajBhavan #FraudWarning

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia