Blood | രക്തദാനത്തിനെത്തിയ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ചോരയ്ക്ക് പകരം ആവശ്യപ്പെട്ടത് പണം; കാരണം കേട്ട് ഞെട്ടി അധികൃതര്‍!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) രക്തദാനം ചെയ്യാനെത്തിയ 16കാരി അതിന് പണം ആവശ്യപ്പെട്ടത് ആശുപത്രി അധികൃതരെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെ ജീവനക്കാര്‍ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പെണ്‍കുട്ടി പണം ആവശ്യപ്പെട്ടതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണം കണ്ടെത്തുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബസില്‍ 30 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബാലൂര്‍ഘട്ട് ജില്ലാ ആശുപത്രിയിലെത്തി രക്തദാനത്തിന് സന്നദ്ധത അറിയിച്ചത്.
                  
Blood | രക്തദാനത്തിനെത്തിയ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ചോരയ്ക്ക് പകരം ആവശ്യപ്പെട്ടത് പണം; കാരണം കേട്ട് ഞെട്ടി അധികൃതര്‍!

രക്തത്തിന് പകരമായി പണം നല്‍കണമെന്ന് രക്തബാങ്കിലെ ജീവനക്കാരോട് പെണ്‍കുട്ടി പറഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചു. 'ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ അവരുടെ ഓഫീസിലേക്ക് കൊണ്ടുപോയി. പണം ആവശ്യപ്പെട്ടതിന് കാരണമായി വിദ്യാഭ്യാസം, മാതാപിതാക്കള്‍ മരിച്ചു എന്നിങ്ങനെ പലതും പെണ്‍കുട്ടി പറഞ്ഞുകൊണ്ടിരുന്നു. കൂടുതല്‍ സംസാരിച്ചപ്പോള്‍ സത്യം പറഞ്ഞു. ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക് ചെയ്തിട്ടുണ്ടെന്നും അതിന് പണം ആവശ്യമായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു', ബാലുര്‍ഘട്ട് ആശുപത്രിയിലെ കൗണ്‍സിലര്‍ കനക് ദാസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു.

പെണ്‍കുട്ടിയുടെ പക്കല്‍ സാധാരണ ഫോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അത് കേടായതിനാല്‍, ഞായറാഴ്ച ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 9,000 രൂപ വിലയുള്ള സ്മാര്‍ട് ഫോണിന് പെണ്‍കുട്ടി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. പക്ഷേ, പണം എങ്ങനെ നല്‍കുമെന്ന ചിന്ത പെണ്‍കുട്ടിയെ അലട്ടി. ഒടുവില്‍ രക്തം വിറ്റ് പണം സമ്പാദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൗണ്‍സിലിങ്ങിന് ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. വിഷാദ രോഗ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനാല്‍ പെണ്‍കുട്ടിയെ കൂടുതല്‍ കൗണ്‍സിലിംഗിനും തെറാപിക്കും വിധേയമാക്കുമെന്നാണ് വിവരം.

Keywords:  Latest-News, National, Top-Headlines, Kolkata, West Bengal, Blood, Student, Cash, Hospital, Report, Mobile Phone, Bengal Girl Tried To Sell Blood To Pay For ......
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script