എംഎല്‍എയെ കടവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബിജെപി
Jul 13, 2020, 14:02 IST
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 13.07.2020) ബംഗാളില്‍ കടവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബിജെപി എംഎല്‍എയുടെ മരണം കൊലപാതകമെന്ന് ബിജെപി. നോര്‍ത്ത് ദിനജ്പുര്‍ ജില്ലയിലെ ഹെംതാബാദ് ഏരിയയിലെ കടവരാന്തയിലാണ് എംഎല്‍എ ദേബേന്ദ്രനാഥ് റായിയുടെ മൃതദേഹം കണ്ടെത്തിയത്. ദേബേന്ദ്രനാഥിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എംഎല്‍എയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
രാത്രി ഒരുമണിയോടെ ചിലര്‍ വന്ന് ദേബേന്ദ്രനാഥിനെ വിളിച്ചുകൊണ്ടുപോയെന്ന് കുടുംബത്തിലെ ഒരംഗം ആരോപിച്ചു. മരണത്തില്‍ അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളാണ് എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് ബംഗാളില്‍ തുടരുകയാണെന്ന് ബിജെപി നേതാവ് കൈലഷ് വിജയ് വര്‍ഗിയ ആരോപിച്ചു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തുന്നവരെ കൊലപ്പെടുത്തുകയാണ്. ബിജെപിയില്‍ ചേര്‍ന്നതാണോ ഇവര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു.
ഹെംതാബാദ് സംവരണ മണ്ഡലത്തില്‍നിന്ന് സിപിഎം എംഎല്‍എയായി കോണ്‍ഗ്രസ് പിന്തുണയോടെയാണ് ദേബേന്ദ്രനാഥ് റായ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.

Keywords: News, National, India, Kolkata, Killed, Death, BJP, Hanged, West Bengal, CPM, Congress, Bengal BJP MLA Debendra Nath Ray found hanging in market
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.