Love Marriage | ജയിലില്‍വെച്ച് പ്രണയത്തിലായി; കൊലപാതക കേസില്‍ പരോളില്‍ പുറത്തിറങ്ങിയ കുറ്റവാളികള്‍ വിവാഹിതരായി

 


കൊല്‍കത്ത: (www.kvartha.com) ജയിലില്‍വെച്ച് പ്രണയത്തിലായ കൊലപാതക കേസിലെ പ്രതികള്‍ പരോളിലിറങ്ങി വിവാഹിതരായി. അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനും ആണ് വ്യത്യസ്തരീതിയില്‍ പരിചയപ്പെട്ട് ഒന്നായത്. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നുള്ളതാണ് വേറിട്ട പ്രണയ കഥ.

രണ്ട് വ്യത്യസ്ത കൊലപാതക കേസില്‍ അബ്ദുള്‍ ഹസിം 8 വര്‍ഷത്തെക്കും ഷഹ്നാര ഖാതൂന്‍ ആറ് വര്‍ഷത്തെക്കും ശിക്ഷിക്കപ്പെട്ടാണ് ബര്‍ധമാനിലെ ജയിലില്‍ എത്തുന്നത്. ഇവിടെവെച്ച് ഇവര്‍ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും പരോളിന് അപേക്ഷിക്കുകയായിരുന്നു. കുടുംബാഗങ്ങളെ വിവരം അറിയിച്ച ശേഷം ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. 

ജയിലില്‍ ബന്ധുക്കള്‍ കാണാനായി ഒരേ ദിവസം എത്തിയപ്പോഴാണ് പരസ്പരം ആദ്യം കാണുന്നതും സംസാരിക്കുന്നതെന്നുമാണ് ദമ്പതികള്‍ പറയുന്നത്. ഇരുട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

ബുധനാഴ്ചയാണ് ഇരുവരും അഞ്ച് ദിവസത്തെ പരോളിന് പുറത്തിറങ്ങുന്നത്. പിന്നാലെ ഇവര്‍ മുസ്ലിം വിശ്വാസമനുസരിച്ച് ബര്‍ധമാനിലെ കുസുംഗ്രാമില്‍വെച്ചാണ് വിവാഹിതരായത്. പരോള്‍ കാലാവധി അവസാനിക്കുന്നതോടെ ഇവര്‍ തിരികെ ജയിലിലേക്ക് മടങ്ങുമെന്നും ജയില്‍ വാസം കഴിഞ്ഞാല്‍ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Love Marriage | ജയിലില്‍വെച്ച് പ്രണയത്തിലായി; കൊലപാതക കേസില്‍ പരോളില്‍ പുറത്തിറങ്ങിയ കുറ്റവാളികള്‍ വിവാഹിതരായി


Keywords: News, National, National-News, Local-News, Regional-News, Bengal, Murder Convicts, Jail, Love, Parole, Marriage, Prison, Bengal: 2 Murder Convicts Meet in Jail, Fall in Love, Get Parole to Marry And Then Return to Prison.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia