Exercise | നല്ല ഉറക്കം മുതല്‍ ആരോഗ്യകരമായ ഹൃദയം വരെ; വ്യായാമം നിങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അറിയാമോ?
Jul 30, 2023, 12:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചുറുചുറുക്കും ആരോഗ്യവും ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ പല തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാം, നീന്തല്‍, ഓട്ടം, ജോഗിംഗ്, നടത്തം, നൃത്തം എന്നിങ്ങനെ. വ്യായാമം നിങ്ങളുടെ ശരീരത്തെ ഫിറ്റും ആരോഗ്യകരുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ?
പതിവ് വ്യായാമം, മെഡിറ്ററേനിയന്‍ രീതിയിലുള്ള ഭക്ഷണക്രമം (പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, മുട്ട, പാലുല്‍പന്നങ്ങള്‍), സാധാരണ ഭാരം നിലനിര്‍ത്തുക എന്നിവ പ്രധാനമാണ്. പുക വലിക്കാതിരിക്കുന്നത് കൊറോണറി ആര്‍ട്ടറി രോഗങ്ങളില്‍ നിന്നും രക്തക്കുഴലുകളുടെ രോഗങ്ങളില്‍ നിന്നും മികച്ച സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഈ ജീവിത ശൈലി 80% പെട്ടെന്നുള്ള മരണ നിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വ്യായാമം നിങ്ങളുടെ ഹൃദയത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം. വ്യായാമത്തിന് നിങ്ങളുടെ ആരോഗ്യത്തിന്റെ മിക്കവാറും എല്ലാ ഘടകങ്ങളും മെച്ചപ്പെടുത്താന്‍ കഴിയും. പതിവ് വ്യായാമങ്ങളിലൂടെ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ധിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും.
അതേസമയം, ഏതെങ്കിലും തരത്തിലുള്ള കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, ഹൃദ്രോഗ വിദഗ്ധനെ സമീപിക്കുക, പ്രത്യേകിച്ചും നിങ്ങളുടെ ശാരീരികക്ഷമത, ഹൃദ്രോഗം, പ്രമേഹം അല്ലെങ്കില്‍ സന്ധിവാതം പോലുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കഠിനമായ വ്യായാമം ചെയ്യുന്നതിന് മുന്‍പ് ട്രെഡ് മില്‍ ടെസ്റ്റിന് വിധേയരാവുക. മാത്രമല്ല ഹൃദയപേശികളിലെ രക്തക്കുഴലുകളില്‍ എന്തെങ്കിലും തടസമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുക.
Keywords: Exercise, Diet, Cholesterol, Physical, Jogging, Walking, Heart, Health, Health Tips, Health News, Benefits of regular physical activity. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.